HOME
DETAILS

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

  
Web Desk
May 13, 2026 | 3:59 PM

karnataka hijab ban lifted siddaramaiah government issues order

ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചുകൊണ്ട് കോൺഗ്രസ് സർക്കാർ ഉത്തരവിറക്കി. ക്ലാസ് മുറികളിൽ ശിരോവസ്ത്രം നിരോധിച്ചുകൊണ്ട് 2022-ൽ മുൻ ബിജെപി സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് റദ്ദാക്കിയത്. ഇതോടെ വിദ്യാർഥിനികൾക്ക് അവരുടെ മതപരമായ ആചാരപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ക്ലാസുകളിലെത്താൻ അനുമതിയായി.

നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഹിജാബ് നിരോധനം എടുത്തുമാറ്റുമെന്നത്. എന്നാൽ സർക്കാർ അധികാരമേറ്റ് മൂന്ന് വർഷം തികയാറായിട്ടും നടപടി ഉണ്ടാകാത്തതിൽ മുസ്‌ലിം സംഘടനകൾക്കിടയിൽ വലിയ പ്രതിഷേധം നിലനിന്നിരുന്നു. വരാനിരിക്കുന്ന ശനിയാഴ്ച ബംഗളൂരുവിൽ മുസ്‌ലിം സംഘടനകൾ വൻ കൺവെൻഷൻ നടത്താൻ തീരുമാനിച്ചിരിക്കെയാണ് നിർണായകമായ ഈ നീക്കം.

2022 ഫെബ്രുവരിയിലാണ് ഉഡുപ്പിയിലെ സർക്കാർ കോളേജിൽ നിന്ന് തുടങ്ങിയ ഹിജാബ് തർക്കം സംസ്ഥാനമൊട്ടാകെ പടർന്നത്. മുസ്‌ലിം പെൺകുട്ടികളുടെ വസ്ത്രധാരണം യൂണിഫോം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സർക്കാർ നിരോധനം ഏർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെയുള്ള ഹരജികൾ പരിഗണിക്കവേ, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരമല്ലെന്ന് കർണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് സുപ്രിം കോടതിയിൽ എത്തിയ കേസിൽ ജഡ്ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതോടെ നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്.

സർക്കാരിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കർണാടക സ്റ്റേറ്റ് മുസ്‌ലിം ഫെഡറേഷൻ ശനിയാഴ്ച ടൗൺ ഹാളിൽ കൺവെൻഷൻ സംഘടിപ്പിക്കുന്നുണ്ട്. മുസ്‌ലിം സംവരണം, സ്കോളർഷിപ്പ്, വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ കൺവെൻഷനിൽ ചർച്ചയാകും. രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കി നടത്തുന്ന ഈ സമ്മേളനത്തിന് തൊട്ടുമുൻപ് ഹിജാബ് നിരോധനം പിൻവലിച്ചത് രാഷ്ട്രീയമായ മുൻകൂർ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ദക്ഷിണ ദാവണഗെരെ ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം സ്ഥാനാർഥിയെ പരിഗണിക്കാത്തതും, മുസ്‌ലിം എം.എൽ.സിമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതും പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാരിന്റെ പുതിയ ഉത്തരവ്.

 

The Karnataka government has officially withdrawn the 2022 order that banned the hijab in classrooms. The new directive, issued on Wednesday, May 13, 2026, allows students to wear "limited traditional and faith-based symbols" including headscarves, turbans, and sacred threads alongside their prescribed school uniforms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1934-ൽ ഇന്ത്യ കുറിച്ച ചരിത്രം ഇനി പാകിസ്താന് സ്വന്തം; 92 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് രണ്ട് അരങ്ങേറ്റക്കാർ

Cricket
  •  3 hours ago
No Image

ഒമാൻ തീരത്ത് യുഎഇ ടാങ്കറിൽ നിന്ന് ഇന്ധന ചോർച്ച; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആശങ്ക

uae
  •  4 hours ago
No Image

പൊലിസിനെ കാറിടിച്ച് വീഴ്ത്തി പാഞ്ഞു; ചാത്തന്നൂരിൽ കാപ്പ പ്രതിയെ പിടികൂടിയത് അതിസാഹസികമായി; 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

crime
  •  4 hours ago
No Image

ഗോവ ബിറ്റ്‌സ് പിലാനി ക്യാമ്പസിൽ മലയാളി ഗവേഷക വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ; ഒന്നര വർഷത്തിനിടെ ഏഴാമത്തെ മരണം

National
  •  4 hours ago
No Image

ദക്ഷിണ റെയിൽവേയ്ക്ക് പുതിയ സി.പി.ആർ.ഒ; എസ്.എൻ നരേൻ ചുമതലയേറ്റു

National
  •  4 hours ago
No Image

മുംബൈ ഇന്ത്യൻസിൽ 'ആഭ്യന്തര യുദ്ധം'; ഫ്രാഞ്ചൈസിയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്ത് ഹാർദിക്? 'അനാദരവ്' എന്ന് മുൻ ഇംഗ്ലണ്ട് താരങ്ങൾ

Cricket
  •  4 hours ago
No Image

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി; കാസർകോട് പെരുന്തേനീച്ചയുടെ കുത്തേറ്റ് അധ്യാപകൻ മരിച്ചു

Kerala
  •  5 hours ago
No Image

പുതിയ സീസണിലെ ഉംറ വിസകൾ ജൂൺ 1 മുതൽ ലഭ്യമാകും; നടപടികൾ തുടങ്ങി മന്ത്രാലയം

Saudi-arabia
  •  5 hours ago
No Image

അന്താരാഷ്ട്ര മ്യൂസിയം ദിനം; യുഎഇയിലെ 8 മ്യൂസിയങ്ങളിൽ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

uae
  •  5 hours ago
No Image

ഇന്ത്യൻ പരിശീലകർക്ക് കഴിയില്ലേ? വിദേശ പരിശീലകന് വേണ്ടി എന്നെ പുറത്താക്കി; ഹോക്കി ഇന്ത്യക്കെതിരെ പി.ആർ. ശ്രീജേഷ്

Others
  •  5 hours ago