HOME
DETAILS

മസ്‌കത്തില്‍ ഭിക്ഷാടനം മറയാക്കി കവര്‍ച്ച; വിദേശ വനിതകളുടെ സംഘം അറസ്റ്റില്‍

  
Web Desk
May 13, 2026 | 1:48 PM

muscat excpat female gang arrested for residential robberies

 

 

മസ്‌കത്ത്: മസ്‌കത്ത് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന വീടുകയറ്റ മോഷണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വിദേശ വനിതകളടങ്ങിയ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറബ് സ്വദേശികളായ സ്ത്രീകളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ഭിക്ഷാടനം നടത്തുന്നവരെന്ന രീതിയില്‍ വീടുകളുടെ പരിസരങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് സംഘം മോഷണങ്ങള്‍ നടത്തിയിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി മസ്‌കത്തിലെ ചില താമസമേഖലകളില്‍ സമാന രീതിയിലുള്ള മോഷണങ്ങള്‍ നടന്നതായി നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. വീടുകളില്‍ ആളില്ലാത്ത സമയങ്ങള്‍ കണ്ടെത്തി അകത്ത് കടന്ന് പണവും സ്വര്‍ണാഭരണങ്ങളുമുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ കവര്‍ന്നതായാണ് പരാതികളില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കുകയായിരുന്നു.

സംശയാസ്പദമായ ചില സ്ത്രീകള്‍ വീടുകളുടെ സമീപത്ത് എത്തി ഭിക്ഷാടനം നടത്തുന്നതായി നാട്ടുകാര്‍ നല്‍കിയ വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകമായതായി പൊലീസ് വ്യക്തമാക്കി. വീടുകളുടെ സാഹചര്യം നിരീക്ഷിച്ച ശേഷം പിന്നീട് മോഷണത്തിനായി തിരിച്ചെത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പിടിയിലായവരില്‍ നിന്ന് മോഷ്ടിച്ച സാധനങ്ങളുടെ ഭാഗം കണ്ടെത്തിയതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സമാന രീതിയില്‍ മറ്റിടങ്ങളിലും മോഷണം നടത്തിയിട്ടുണ്ടോ എന്നുളള കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

വീടുകളുടെ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പരിചയമില്ലാത്ത ആളുകളെ വീടുകളിലേക്ക് പ്രവേശിപ്പിക്കരുതെന്നും ദീര്‍ഘസമയം വീട് ഒഴിഞ്ഞുകിടക്കുമ്പോള്‍ അയല്‍വാസികളെയോ സുരക്ഷാ ജീവനക്കാരെയോ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംശയകരമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും നിയമലംഘകരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

 

Royal Oman Police arrested an expat female gang involved in residential robberies across Muscat. The group allegedly used begging as a cover to monitor homes before carrying out thefts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  9 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  9 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  9 days ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  9 days ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  9 days ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  9 days ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  9 days ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  9 days ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  9 days ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  9 days ago