HOME
DETAILS

ഡൽഹിയിൽ നിർണായക ചർച്ചകൾ പൂർത്തിയായി; കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

  
Web Desk
May 13, 2026 | 1:52 PM

high command finishes discussions kerala chief minister to be announced tomorrow

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് നാളെ വിരാമമാകും. പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് തല ചർച്ചകളിൽ ഇന്നും അന്തിമ പ്രഖ്യാപനം ഉണ്ടായില്ല. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് ശേഷം, ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകുമെന്ന് എഐസിസി മാധ്യമ വിഭാ​ഗം ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലാം പൂർത്തിയായെന്നും ജയറാം രമേശ് പറഞ്ഞു.

മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. ഏകദേശം ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷമാണ് ജയറാം രമേശുമായി മല്ലികാർജുൻ ഖാർഗെ ചർച്ച നടത്തിയത്.

ചർച്ചയ്ക്ക് ശേഷം ഖാർഗെയുടെ വസതിയിൽ നിന്നും മടങ്ങിയ രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും, പിന്നാലെ എത്തിയ ജയറാം രമേശ് ആണ് നാളെ പ്രഖ്യാപനം ഉണ്ടാകും എന്നതിനെ കുറിച്ച് വിശദീകരിച്ചത്.

"കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും പൂർത്തിയായിക്കഴിഞ്ഞു. വിശദമായ കൂടിയാലോചനകൾക്ക് ശേഷം ഹൈക്കമാൻഡ് ഒരു തീരുമാനത്തിൽ എത്തിയിട്ടുണ്ട്. ഔദ്യോഗികമായ പ്രഖ്യാപനം നാളെ നടക്കും എന്ന് ജയറാം രമേശ് പറഞ്ഞു. നാളെ പ്രഖ്യാപനം വരുന്നതോടെ കേരളത്തിലെ ഭരണനേതൃത്വത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമാകും.

പ്രഖ്യാപനത്തിന് മുന്നോടിയായി ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം വീണ്ടും സംസാരിക്കും. ഇന്ന് നടന്ന ചർച്ചകൾക്കിടെ മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായി രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു.

നാളെ രാവിലെ ചേരുന്ന ഹൈക്കമാൻഡ് യോഗത്തിന് ശേഷമായിരിക്കും പുതിയ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പുറത്തുവിടുക. തിരുവനന്തപുരത്തും ഡൽഹിയിലും പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ ആകാംക്ഷയിലാണ്.

 

New Kerala CM Announcement Expected Tomorrow: High Command Completes Deliberations. The Indian National Congress is set to end the suspense regarding the next Chief Minister of Kerala. AICC General Secretary in charge of Communications, Jairam Ramesh, confirmed that all high-level discussions have concluded and the official announcement will be made tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  10 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  10 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  10 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  10 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  10 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  10 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  10 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  10 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  10 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  10 days ago