HOME
DETAILS

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

  
May 12, 2026 | 10:05 AM

sslc result announcement may delay in kerala says report

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുന്നതില്‍ പ്രതിസന്ധി തുടരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കാന്‍ വൈകുന്നത് ഫല പ്രഖ്യാപനത്തെയും ബാധിക്കുമെന്നാണ് ആശങ്ക. വെള്ളിയാഴ്ച്ച ഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

സാധാരണ വിദ്യാഭ്യാസ മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. മന്ത്രിയില്ലെങ്കില്‍ പകരം വകുപ്പ് സെക്രട്ടറി ഫലം പ്രഖ്യാപിക്കണം. മൂല്യനിര്‍ണയമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഫലം വെള്ളിയാഴ്ച്ച തന്നെ പ്രഖ്യാപിക്കണോ എന്ന കാര്യത്തില്‍ നാളെ ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. 

നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കിയ സര്‍ക്കുലറില്‍ മേയ് 15ന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്ലസ് ടു ഫലം മേയ് 22നും, പ്ലസ് വണ്‍ ഫലം ജൂണ്‍ 10നും നടക്കുമെന്നായിരുന്നു അറിയിപ്പ്. അന്തിമ തീരുമാനം വൈകുന്ന റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്. 

ഇത്തവണ 4,17,497 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഏപ്രില്‍ 16 മുതല്‍ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്ത് 89 ക്യാമ്പുകളിലായി 24,000 അധ്യാപകരാണ് ഇത്തവണ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്തത്.

"Uncertainty over the SSLC result announcement; the board's crucial meeting is scheduled for tomorrow."

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്തേക്ക് വിരൽ ചൂണ്ടി കണ്ണീരോടെ റൊണാൾഡോ; ചരമവാർഷികത്തിൽ ജോട്ടയ്ക്കായി പോർച്ചുഗലിന്റെ പ്രീ-ക്വാർട്ടർ സമർപ്പണം!

Football
  •  8 days ago
No Image

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; കണ്ണൂര്‍ സര്‍വകലാശാല ആര്‍ട്ട് ഗാലറിയിലെ വസ്തുക്കള്‍ അപ്രത്യക്ഷമായി, തട്ടിപ്പെന്ന് ആക്ഷേപം

Kerala
  •  8 days ago
No Image

സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളും മുദ്രാവാക്യവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് വീഴ്ചകള്‍ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശന്‍

Kerala
  •  8 days ago
No Image

'തൂഫാന് വലിയ ജനപിന്തുണ, നിയമ ഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കും'; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

പച്ചപ്പുല്ലിലെ പിങ്ക് തരംഗം; 2026 ഫിഫ ലോകകപ്പിൽ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾക്ക് പിന്നിലെ രഹസ്യം ഇതാണ്!

Football
  •  8 days ago
No Image

ഹൈദരാബാദ് വണ്ടർലയിൽ മുസ്‌ലിം യുവാക്കൾക്ക് നേരെ ഇസ്‌ലാമോഫോബിക് അധിക്ഷേപം; 'കൊന്നുകളയൂ' എന്ന് ജീവനക്കാരൻ ആക്രോശിച്ചതായി പരാതി

National
  •  8 days ago
No Image

രാമക്ഷേത്ര തട്ടിപ്പ്; അന്വേഷണം സി.ബി.ഐക്ക് വിടാന്‍ നീക്കം

National
  •  8 days ago
No Image

വംശഹത്യ @1000 (1000 ദിനം പിന്നിട്ട് ഗസ്സ യുദ്ധം)

International
  •  8 days ago
No Image

അവസാന സെക്കൻഡിൽ വിധി മാറ്റി 'VAR'; ടൊറന്റോയിൽ നാടകീയ ജയവുമായി പോർച്ചുഗൽ; ക്രൊയേഷ്യൻ ആരാധകരുടെ കുപ്പിയേറ്

Football
  •  8 days ago
No Image

ഡോക്ടര്‍മാരും സിനിമാക്കാരും സ്ഥിരം സന്ദര്‍ശകര്‍; ചേരാനല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പന നടത്തിയ രണ്ട് യുവാക്കള്‍ കൊച്ചിയില്‍ പിടിയില്‍

Kerala
  •  8 days ago