HOME
DETAILS

മിന്നല്‍പ്പിണരുകള്‍ ജീവന്‍ കവരുമ്പോള്‍: മങ്കടയിലെ ദുരന്തം നല്‍കുന്ന പാഠങ്ങളും മുന്‍കരുതലുകളും

  
May 13, 2026 | 4:02 AM

learning from the mankada tragedy essential lightning safety precautions

മലപ്പുറം മങ്കടയില്‍ വിനോദയാത്രയ്ക്കിടെ കുന്നിന്‍മുകളിലെ വ്യൂ പോയിന്റില്‍ വച്ച് യുവാക്കള്‍ക്ക് മിന്നലേറ്റ സംഭവം കേരളത്തെ ഒന്നടങ്കം വിറങ്ങലിപ്പിച്ചിരിക്കുകയാണ്. പ്രകൃതിഭംഗി ആസ്വദിക്കാനെത്തിയ ആ സംഘത്തിന് മേല്‍ അപ്രതീക്ഷിതമായി എത്തിയ ദുരന്തം വേനല്‍മഴയ്‌ക്കൊപ്പമുള്ള മിന്നല്‍പ്പിണരുകള്‍ എത്രത്തോളം മാരകമാണെന്ന് ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

ഉയരമുള്ള സ്ഥലങ്ങളും തുറസ്സായ പ്രകൃതിയും മിന്നല്‍ സമയത്ത് സുരക്ഷിതമല്ല എന്നതിന്റെ നേര്‍സാക്ഷ്യമാണിത്. അന്തരീക്ഷത്തില്‍ കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായെത്തുന്ന ദുരന്തങ്ങള്‍ പലപ്പോഴും നമ്മുടെ കണക്കുകൂട്ടലുകളെ തെറ്റിക്കാറുണ്ട്.

തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കുന്നതും മരച്ചുവട്ടില്‍ അഭയം പ്രാപിക്കുന്നതുമാണ് ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. ഇടിമിന്നല്‍ സമയത്ത് നമ്മള്‍ പാലിക്കേണ്ട പ്രധാന സുരക്ഷാ മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഉയര്‍ന്ന പ്രദേശങ്ങളും വ്യൂ പോയിന്റുകളും

കുന്നിന്‍മുകളില്‍ നില്‍ക്കരുത്- ഇടിമിന്നലുള്ളപ്പോള്‍ മലമുകളിലോ കുന്നിന്‍മുകളിലോ ഉള്ള വ്യൂ പോയിന്റുകളില്‍ നില്‍ക്കുന്നത് അതീവ അപകടകരമാണ്. മിന്നല്‍ ഏറ്റവും വേഗത്തില്‍ പതിക്കാന്‍ സാധ്യതയുള്ളത് ഇത്തരം ഉയര്‍ന്ന സ്ഥലങ്ങളിലാണ്.

തുറസ്സായ ഇടങ്ങള്‍- കാറ്റുകൊള്ളാനോ മറ്റോ വേണ്ടി തുറസ്സായ മൈതാനങ്ങളിലോ കുന്നിന്‍ ചെരിവുകളിലോ നില്‍ക്കുന്നത് ഒഴിവാക്കുക. ഉടന്‍ തന്നെ താഴ്ന്ന പ്രദേശങ്ങളിലേക്കോ അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്കോ മാറുക.

മിന്നല്‍ സമയത്ത് ശ്രദ്ധിക്കാന്‍

മരച്ചുവട്ടിലെ അഭയം അപകടം- ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നത് സുരക്ഷിതമല്ല. മരങ്ങളില്‍ മിന്നല്‍ പതിക്കാനും അത് വഴി സമീപത്ത് നില്‍ക്കുന്നവരിലേക്ക് വൈദ്യുതി പ്രവഹിക്കാനും സാധ്യതയുണ്ട്.

വാഹനങ്ങള്‍ക്കുള്ളില്‍- നിങ്ങള്‍ യാത്രയിലാണെങ്കില്‍, മിന്നല്‍ സമയത്ത് വാഹനത്തിനുള്ളില്‍ ഇരിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ ജനലുകള്‍ പൂര്‍ണ്ണമായും അടച്ചിരിക്കാന്‍ ശ്രദ്ധിക്കണം.

 

ഇലക്ട്രോണിക് ഉപകരണങ്ങള്‍- മിന്നല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നതോ ചിത്രങ്ങള്‍ പകര്‍ത്തുന്നതോ അപകടസാധ്യത വര്‍ധിപ്പിക്കും.

ജലാശയങ്ങളില്‍ നിന്ന് അകലം പാലിക്കുക- കുളിക്കാനോ മീന്‍ പിടിക്കാനോ ജലാശയങ്ങളില്‍ ഇറങ്ങരുത്. മിന്നല്‍ സമയത്ത് വെള്ളത്തിലിറങ്ങുന്നത് അതീവ അപകടകരമാണ്.

ലോഹവസ്തുക്കള്‍ ഒഴിവാക്കുക- കുട പിടിക്കുന്നത്, സൈക്കിള്‍ ചവിട്ടുന്നത്, കമ്പിവേലികളില്‍ തൊടുന്നത് എന്നിവ ഒഴിവാക്കുക.

വീടിനുള്ളിലാണെങ്കില്‍ ശ്രദ്ധിക്കേണ്ടത്

വൈദ്യുത ഉപകരണങ്ങ- ഇടിമിന്നല്‍ തുടങ്ങുന്ന സമയത്ത് തന്നെ ടിവി, ഫ്രിഡ്ജ്, കംപ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങളുടെ പ്ലഗ് ഊരിയിടുക. പ്ലഗ് പോയിന്റില്‍ നിന്ന് സ്പാര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഫോണ്‍ ഉപയോഗം- ലാന്‍ഡ് ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.

ജനലില്‍ നിന്ന് അകലം- ഇടിമിന്നലുള്ളപ്പോള്‍ ജനലുകള്‍ക്കും വാതിലുകള്‍ക്കും അരികില്‍ നില്‍ക്കാതെ ഗൃഹാന്തരീക്ഷത്തില്‍ സുരക്ഷിതരായിരിക്കുക.

മങ്കടയിലെ സംഭവം നമുക്ക് വലിയൊരു ഓര്‍മ്മപ്പെടുത്തലാണ്. ആകാശം ഇരുണ്ടു തുടങ്ങിയാല്‍ കുട്ടികളെയും യുവാക്കളെയും പുറത്തുപോകാന്‍ അനുവദിക്കാതെ വീടിനുള്ളില്‍ തന്നെ നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വില നല്‍കേണ്ടി വരുന്ന ദുരന്തമായി മാറിയേക്കാം.

 

Following the tragic death of children in Mankada due to lightning, it is crucial to prioritize indoor safety and avoid open spaces during thunderstorms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  12 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  12 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  12 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  12 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  12 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  12 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  12 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  12 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  12 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  12 days ago