HOME
DETAILS

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

  
May 13, 2026 | 4:42 AM

air india trims international operations amid soaring fuel costs NRIs concerned

 

ന്യൂഡല്‍ഹി: ആഗോള വിപണിയിലെ വിമാന ഇന്ധന വിലയിലുണ്ടായ കുതിച്ചു ചാട്ടം എയര്‍ ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നു. പ്രവര്‍ത്തനച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതോടെ അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ നിര്‍ബന്ധിതരായിരിക്കുകയാണ്. വരും മാസങ്ങളില്‍ നൂറോളം സര്‍വീസുകള്‍ റദ്ദാക്കുകയോ എണ്ണം കുറയ്ക്കുകയോ ചെയ്യാനാണ് കമ്പനിയുടെ തീരുമാനം.

ഫെബ്രുവരിയില്‍ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധനവില മെയ് മാസത്തോടെ 162.89 ഡോളറിലേക്ക് ഉയര്‍ന്നതാണ് കമ്പനിക്ക് കനത്ത തിരിച്ചടിയായത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളാണ് ഇന്ധന വിലയിലെ ഈ അനിയന്ത്രിതമായ വര്‍ധനയ്ക്ക് കാരണമായിരിക്കുന്നത്.

 

ഡല്‍ഹിയില്‍ നിന്ന് ഷിക്കാഗോ, നെവാര്‍ക്ക്, സിംഗപ്പൂര്‍, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. സാന്‍ ഫ്രാന്‍സിസ്‌കോ, പാരീസ്, ടൊറന്റോ തുടങ്ങിയ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണവും ഗണ്യമായി കുറച്ചു.

എയര്‍ ഇന്ത്യയുടെ ഈ തീരുമാനത്തില്‍ ഗള്‍ഫ് മേഖലയിലടക്കം കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ വലിയ ആശങ്കയിലാണ്. കുറഞ്ഞ ചെലവില്‍ നാട്ടിലെത്താന്‍ ആശ്രയിച്ചിരുന്ന സര്‍വീസുകള്‍ കുറയുന്നത് പ്രവാസികളുടെ യാത്രാദുരിതം വര്‍ധിപ്പിക്കും. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് രംഗത്തെത്തിയിട്ടുണ്ട്.

 

 Air India is reducing international flights due to a massive surge in aviation fuel prices, causing travel anxiety among NRIs and prompting calls for government intervention.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സീറോ ബള്‍ബ് കറന്റുബില്‍ കുറയ്ക്കുമോ?.. 

Kerala
  •  9 hours ago
No Image

വെള്ളിമാട്കുന്ന് ഗവ. ജുവനൈൽ ഹോമിൽ പന്ത്രണ്ടുവയസ്സുകാരന് നേരെ ലൈംഗിക അതിക്രമം; കെയർടേക്കർ അറസ്റ്റിൽ

Kerala
  •  9 hours ago
No Image

മക്കയിലെ ഹിറാ മ്യൂസിയത്തിൽ 120 വർഷം പഴക്കമുള്ള അപൂർവ ഖുർആൻ പതിപ്പ്

Saudi-arabia
  •  9 hours ago
No Image

രാജ്യത്ത് പാലിനും പാൽ ഉൽപ്പന്നങ്ങൾക്കും ആവശ്യക്കാരേറുന്നു; ഡയറി മേഖലയിൽ മികച്ച വളർച്ചയെന്ന് ക്രിസിൽ റിപ്പോർട്ട്

Kerala
  •  9 hours ago
No Image

മലയ്ക്കും കടലിനും നടുവിലെ ആകാശക്കീറ്; 5,000 വർഷത്തെ മനുഷ്യചരിത്രം ശ്വസിക്കുന്ന യുഎഇയുടെ 'ക്വിദ്ഫ' ഗ്രാമം

uae
  •  9 hours ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യമില്ല

Kerala
  •  9 hours ago
No Image

ആസ്റ്ററോയിഡ് ദിനത്തിൽ യുഎഇയുടെ ആകാശത്ത് അപൂർവ 'സ്ട്രോബെറി മൈക്രോമൂൺ' വിസ്മയം; ദുബൈയിൽ പ്രത്യേക നിരീക്ഷണ പരിപാടി

uae
  •  9 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതി

Kerala
  •  10 hours ago
No Image

അബുദബിയിൽ അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്ക് ആറ് മാസം തടവും 70,000 ദിർഹം പിഴയും; ലൈസൻസ് റദ്ദാക്കി

uae
  •  10 hours ago
No Image

മൂന്നര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 65 കാരന് വധശിക്ഷ

Kerala
  •  10 hours ago

No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  16 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  16 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  16 hours ago
No Image

'കഴിവില്ലാത്തവർ നേതൃത്വത്തിൽ'; ദക്ഷിണ കൊറിയൻ കോച്ച് ഹോങ് മ്യുങ്-ബോ രാജിവെച്ചു, അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

Football
  •  16 hours ago