HOME
DETAILS

ഭരണസ്തംഭനം: സഖ്യകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി 

  
Web Desk
May 13, 2026 | 10:46 AM

administrative stalemate allies express deep dissatisfaction

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തതിൽ യുഡിഎഫ് സഖ്യകക്ഷികൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിനൊപ്പം ഫലം വന്ന മറ്റ് സംസ്ഥാനങ്ങളിൽ പുതിയ സർക്കാരുകൾ അധികാരമേറ്റ് ഭരണം തുടങ്ങിയപ്പോഴും കേരളം 'നാഥനില്ലാ കളരി'യായി തുടരുന്നത് ഭരണസ്തംഭനത്തിന് ഇടയാക്കിയെന്ന് വിമർശനമുണ്ട്.

നാളെയും ഒന്നിച്ച് പോകേണ്ടത് കൊണ്ട് ഇപ്പോൾ നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല എന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചു.

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് മുസ്‌ലിം ലീഗ്. എന്നാൽ കെ.സി. വേണുഗോപാലിന്റെ പേര് വന്നാൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ലീഗ് ക്യാമ്പിലും ആശയക്കുഴപ്പമുണ്ട്. ഒടുവിൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങേണ്ടി വരുമെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ.

അതേസമയം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഇന്ന് വൈകിട്ട് 5.30-ന് നടത്തുന്ന കൂടിക്കാഴ്ചയോടെ അന്തിമ തീരുമാനമുണ്ടാകും. ചർച്ചകൾ പൂർത്തിയായെന്നും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.

ഹൈക്കമാൻഡ് തലത്തിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്ന് പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. ഇതിൽ ആരുടെ പേരിനാകും രാഹുൽ ഗാന്ധിയും ഖർഗെയും പച്ചക്കൊടി വീശുക എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

നേതാക്കളുടെ അമാന്തത്തിനെതിരെ അണികൾക്കിടയിലും അമർഷം പുകയുകയാണ്. പലയിടത്തും ജനങ്ങൾ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ന് വൈകിട്ട് തന്നെ പേര് പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഹൈക്കമാൻഡ് നീക്കം. കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന ആ പ്രഖ്യാപനം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉണ്ടായേക്കും.

 

The government is currently facing an administrative stalemate, leading to a complete standstill in decision-making and public services. This lack of progress has caused severe discontent among alliance partners, who are reportedly unhappy with the leadership's inability to resolve the deadlock. The friction within the coalition is putting further pressure on the ruling administration to take immediate action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  a day ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  a day ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  a day ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  a day ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  a day ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  a day ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  a day ago
No Image

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള; പ്രതികളില്‍ നിന്ന് 79.85 ലക്ഷം രൂപ അന്വേഷണസംഘം പിടിച്ചെടുത്തു

National
  •  a day ago
No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  a day ago