HOME
DETAILS

12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു: ജർമ്മനിയിൽ ശിശുരോഗ വിദഗ്ധൻ അറസ്റ്റിൽ

  
Web Desk
May 14, 2026 | 3:53 AM

pediatrician arrested in germany for abusing 130 children over 12 years

ബർലിൻ: ജർമ്മനിയിലെ ബ്രാൻഡൻബർഗ് സ്റ്റേറ്റിൽ 130 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശിശുരോഗ വിദഗ്ധൻ പൊലിസ് പിടിയിലായി. പന്ത്രണ്ട് വർഷത്തിലേറെയായി തുടർന്നുവന്ന ക്രൂരതകൾക്കൊടുവിലാണ് 46 വയസ്സുകാരനായ പ്രതി അറസ്റ്റിലായത്.

റാഥെനോവ്, നൗവെൻ എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന സമയത്താണ് പ്രതി കുട്ടികളെ പീഡനത്തിനിരയാക്കിയത്. 2013 ഡിസംബർ മുതൽ കഴിഞ്ഞ നവംബർ മാസം വരെയുള്ള കാലയളവിൽ ഇയാൾ 130-ഓളം കുട്ടികളെ ദുരുപയോഗം ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

റാഥെനോ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുട്ടിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതോടെയാണ് വർഷങ്ങളോളം മറഞ്ഞുകിടന്ന ക്രൂരതകൾ പുറംലോകമറിഞ്ഞത്. കുട്ടി വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ പൊലിസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിന്മേൽ നടന്ന വിശദമായ അന്വേഷണത്തിലാണ് നൂറിലധികം കുട്ടികൾ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

സംഭവത്തിൽ കൂടുതൽ കുട്ടികൾ ഇരകളായിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

A 46-year-old pediatrician has been arrested in Germany for allegedly abusing 130 children over a 12-year period. The crimes took place between 2013 and 2024 while he was working at clinics in Rathenow and Nauen



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  10 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  10 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  10 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  10 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  10 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  10 days ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  10 days ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  10 days ago
No Image

103-ാം മിനിറ്റിൽ ടൊറന്റോയെ നിശബ്ദമാക്കിയ ആ വിധി; ക്രൊയേഷ്യയുടെ സമനില ഗോൾ 'VAR' നിഷേധിച്ചത് എന്തുകൊണ്ട്?

Football
  •  10 days ago