HOME
DETAILS

എസ്എസ്എല്‍സി; പുനര്‍മൂല്യനിര്‍ണയത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം; അവസാന തീയതി മെയ് 21 

  
May 16, 2026 | 5:12 AM

applications for sslc revaluation and scrutiny can be submitted starting today

തിരുവനന്തപുരം: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനും, സൂക്ഷ്മ പരിശോധനക്കും ഇന്നുമുതല്‍ അപേക്ഷിക്കാം. മെയ് 21 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ജൂണ്‍ ആദ്യവാരത്തിലാണ് സേ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. 

പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെയാണ് സേ പരീക്ഷക്ക് അവസരം. ജൂണ്‍ അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കും. 

ഇത്തവണ സംസ്ഥാനത്തെ പത്താം ക്ലാസ് വിജയശതമാനം 99.07 ശതമാനമാണ്. 2025ല്‍ ഇത് 99.5 ശതമാനമായിരുന്നു. വിജയശതമാനത്തില്‍ 0.43 ശതമാനത്തിന്റെ കുറവുണ്ടായി. 

മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിലും കുറവുണ്ടായി. 2025 ല്‍ 61,449 പേര്‍ മുഴുവന്‍ എ പ്ലസ് നേടിയപ്പോള്‍ ഈ വര്‍ഷം 30,514 പേരാണ് ഫുള്‍ എ പ്ലസ് നേടിയത്. 

പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. മുന്‍ ചോദ്യമാതൃകകള്‍ ഇല്ലാത്തതിനാല്‍ കുട്ടികളില്‍ ഇത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. പുതിയ മാറ്റം അധ്യാപകരിലും ആശങ്ക ഉയര്‍ത്തിയിരുന്നു. 

എ പ്ലസില്‍ മാത്രമല്ല, എ ഗ്രേഡിലും കുറവുണ്ടായിട്ടുണ്ട്. 53,686 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും, എ ഗ്രേഡോ അതിന് മുകളിലോ ലഭിച്ചത്. 2025ല്‍ ഇത് 95,790 ആയിരുന്നു. 

applications for sslc revaluation and scrutiny can be submitted starting today

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  6 days ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  6 days ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  6 days ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  6 days ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  6 days ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  6 days ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  6 days ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  6 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  6 days ago