HOME
DETAILS

അറസ്റ്റിലായ കാമുകനെ വിട്ടയക്കണമെന്നാവശ്യം; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി; പൊലിസിനെ മുൾമുനയിൽ നിർത്തിയത് ഒന്നര മണിക്കൂർ

  
May 17, 2026 | 12:39 PM


ധൻബാദ്: അറസ്റ്റിലായ കാമുകനെ വിട്ടയക്കാൻ സാഹസവുമായി യുവതി. കാമുകനെ വിട്ടുകിട്ടാൻ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി നാട്ടുകാരെയും പൊലിസിനെയും മുൾമുനയിൽ നിർത്തിയത്. ജാർഖണ്ഡിലെ ധൻബാദിലുള്ള ഹരിഹർപൂർ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷാഹ്രിയ സ്വദേശിനിയായ ദേവന്തി കുമാരിയാണ് ബിഷുൻപൂർ ഗ്രാമത്തിലെ ടവറിന് മുകളിൽ കയറി ഒന്നര മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചത്.

കഴിഞ്ഞ ദിവസം ഒരു കേസിൽ യുവതിയുടെ കാമുകൻ സുനിൽ മഹ്തോയെ നിമിയാഘട്ട് പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന്, ഇയാളെ ഉടൻ മോചിപ്പിക്കണമെന്നും താനുമായുള്ള വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതി ആത്മഹത്യ ഭീഷണിയുമായി എത്തിയത്. അതേസമയം, സുനിൽ വിവാഹിതനാണെന്ന് നാട്ടുകാർ അറിയിച്ചപ്പോൾ, തങ്ങൾ അഞ്ച് വർഷമായി പ്രണയത്തിലാണെന്നും ഗുജറാത്തിൽ വെച്ച് വിവാഹം കഴിഞ്ഞതാണെന്നും യുവതി അവകാശപ്പെടുന്നു.

യുവതിയുടെ ആത്മഹത്യാ ഭീഷണിയെത്തുടർന്ന് പ്രദേശത്ത് ജനക്കൂട്ടം തടിച്ചുകൂടി. തുടർന്ന്, താഴെയിറങ്ങാൻ നാട്ടുകാരും പൊലിസും ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഒടുവിൽ ഹരിഹർപൂർ പൊലിസ് സ്റ്റേഷൻ ഇൻ-ചാർജ് അങ്കിത് കുമാർ സിൻഹയുടെ നേതൃത്വത്തിൽ നടത്തിയ നീണ്ട ചർച്ചകൾക്കും അനുനയ നീക്കങ്ങൾക്കുമൊടുവിലാണ് യുവതി താഴെയിറങ്ങാൻ തയ്യാറായത്.

പിന്നീട്, യുവതിയെ സുരക്ഷിതമായി താഴെയിറക്കി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റുകയും വീട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. അതേസമയം, സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുഎസ് വിലക്ക്; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിന് തിരിച്ചടി

International
  •  3 days ago
No Image

മറനീക്കി ഭിന്നത: സി.പി.എമ്മിൽ ശുദ്ധികലശമോ, പൊളിച്ചെഴുത്തോ ? 

Kerala
  •  3 days ago
No Image

ടിക്കറ്റ് നിരക്ക് 5 ദിർഹം മുതൽ; ദുബൈ പാം മോണോറെയിൽ സർവീസ് ആറുമാസത്തിന് ശേഷം വീണ്ടും തുടങ്ങി

uae
  •  3 days ago
No Image

യുപിയില്‍ ആര്‍ടിഒയുടെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്; 13 കിലോ സ്വര്‍ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചെടുത്തു

National
  •  3 days ago
No Image

താമരശ്ശേരിയില്‍ പൊലിസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ച യുവാവ് പിടിയില്‍

Kerala
  •  3 days ago
No Image

ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക് രക്ഷയായത് ഡ്രൈവറുടെ സമയോചിത ഇടപെടല്‍

Kerala
  •  3 days ago
No Image

കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: നിർണായക യോഗം ഇന്ന്; കമ്പനി അധികൃതർ പങ്കെടുക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

തുരങ്കപാത: തുടർപ്രവൃത്തിയിൽ പുനരാലോചനയ്ക്ക് സർക്കാർ  

Kerala
  •  3 days ago
No Image

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി DubaiNow ആപ്പിലൂടെ; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

uae
  •  3 days ago
No Image

മലയാളി യുവാവ് സൗദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  3 days ago