HOME
DETAILS

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

  
May 18, 2026 | 4:04 AM

repeated hoax calls disrupt emergency communication at shoranur fire station

ഷൊര്‍ണൂര്‍: അഗ്നിരക്ഷാ സേനയുടെ ഓഫിസിലേക്ക് നിരന്തരമായി വരുന്ന അജ്ഞാത ഫോണ്‍ വിളികള്‍ കാരണം അത്യാഹിത വിവരങ്ങള്‍ അറിയിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പരാതി. രാത്രിയോ പകലോ എന്നില്ലാതെ രണ്ട് നമ്പറുകളില്‍ നിന്നായി ഓഫിസിലേക്ക് തുടര്‍ച്ചയായി കോളുകള്‍ എത്തുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഫോണ്‍ സ്വീകരിക്കുമ്പോള്‍ അസഭ്യം പറയുകയും വ്യക്തതയില്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്യുന്നതായി അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതുമൂലം അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നവരുടെ കോളുകള്‍ പലപ്പോഴും ബിസിയാകുന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞ ഒരു മാസത്തോളമായി ഷൊര്‍ണൂര്‍ അഗ്നിരക്ഷാ വിഭാഗം ഈ പ്രശ്‌നം നേരിടുകയാണെന്നും ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഈ മാസം എട്ടിന് പൊലിസില്‍ പരാതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു. സ്റ്റേഷന്‍ നമ്പറിലേക്കും സമാന രീതിയില്‍ നിരന്തരം വിളിയെത്തുന്നതായും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാരാകുറുശ്ശി സ്വദേശിയായ ഒരാളാണ് വിളിക്കുന്നതെന്ന് കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള വ്യക്തിയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു.

 

 

Continuous calls from an unidentified person have disrupted emergency communication at the Shoranur Fire and Rescue office, prompting officials to file a police complaint.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  14 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  14 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  14 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  14 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  14 days ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  14 days ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  14 days ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  14 days ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  14 days ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  14 days ago