HOME
DETAILS

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

  
ഹാറൂൻ റഷീദ്
June 22, 2026 | 6:33 AM

Houston flooded by the Orange River

പതിവിലും വിപരീതമായി ഹൂസ്റ്റണില്‍ രാവിലെ മുതല്‍ കനത്ത മഴയായിരുന്നു. രാത്രി വൈകിയും മഴ തുടര്‍ന്നു. ഇടതടവില്ലാതെ പെയ്ത മഴയില്‍ പരന്നൊഴുകിയ വെള്ളത്തിന് ഇന്നലെ ഓറഞ്ച് നിറമായിരുന്നു. അത്രത്തോളം നെതര്‍ലന്‍ഡ് ആരാധകരായിരുന്നു ഇന്നലെ നെതര്‍ലന്‍ഡ്‌സ്  സ്വീഡന്‍ മത്സരം കാണാന്‍ ഹൂസ്റ്റണ്‍ സ്‌റ്റേഡിയത്തിലെത്തിയത്. അമേരിക്കയില്‍ ഇതുവരെ കണ്ട ഏറ്റവും വലിയ കാണികളും ഡച്ചുകാര്‍ തന്നെയായിരുന്നു. തങ്ങളുടെ രാജ്യത്തെ പിന്തുണക്കാന്‍ അങ്ങേയറ്റം ആവേശം നിറഞ്ഞ രീതിയിലായിരുന്നു അവര്‍ സ്റ്റേഡിയത്തിലെത്തിയത്. 

നെതര്‍ലന്‍ഡ്‌സില്‍ നിന്ന് കപ്പല്‍ മാര്‍ഗം തുറന്ന ബസ് അമേരിക്കയിലെത്തിച്ച് സ്റ്റേഡിയത്തിലേക്ക് റാലിയായി 20000ത്തോളം വരുന്ന കാണികള്‍ ഒരുമിച്ച് നീങ്ങി. രാവിലെ മുതല്‍ മഴ ഉണ്ടായിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെ തുറന്ന ബസിനെ പിന്തുടര്‍ന്ന് പ്രശസ്തരായ ഡച്ച് ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഹൂസ്റ്റണിലെ തെരുവുകള്‍ ഓറഞ്ച് നിറത്തില്‍ മുങ്ങി. നെതര്‍ലന്‍ഡ്‌സിന്റെ ദേശീയ നിറമായ ഓറഞ്ച് അണിഞ്ഞ ആയിരക്കണക്കിന് ആരാധകര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒത്തുചേര്‍ന്ന് 'ഓറഞ്ചെ ഫാന്‍വാക്ക്' എന്ന പേരിലുള്ള റാലിയില്‍ പങ്കെടുത്തു. 

സംഘാടകരുടെ കണക്കുപ്രകാരം ഇരുപതിനായിരത്തിലേറെ ആരാധകരാണ് റൈസ് യൂനിവേഴ്‌സിറ്റി പരിസരത്ത് നിന്ന് ആരംഭിച്ച ഈ യാത്രയില്‍ പങ്കാളികളായത്. റാലിയുടെ ഏറ്റവും വലിയ ആകര്‍ഷണം ഓറഞ്ച് നിറത്തിലുള്ള പ്രശസ്തമായ 'ഓറന്‍ജെബസ്' ആയിരുന്നു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഡച്ച് ആരാധകരുടെ സാന്നിധ്യത്തിന്റെ പ്രതീകമായി മാറിയ ഈ തുറന്ന ഡബിള്‍ഡക്കര്‍ ബസ് പ്രത്യേകമായി നെതര്‍ലന്‍ഡ്‌സില്‍ നിന്ന് അമേരിക്കയിലെത്തിച്ചതാണ്. ബസിന്റെ മുകളിലിരുന്ന് ആരാധകര്‍ പാട്ടുപാടുകയും പതാക വീശുകയും ചെയ്തപ്പോള്‍, പിന്നിലായി ആയിരക്കണക്കിന് ആളുകള്‍ ഒരേ താളത്തില്‍ മുന്നേറി.

റൈസ് സ്റ്റേഡിയത്തില്‍നിന്ന് എന്‍.ആര്‍.ജി സ്റ്റേഡിയത്തിലേക്കുള്ള ഏകദേശം രണ്ടര മൈല്‍ ദൂരം ഒരു ഫുട്‌ബോള്‍ തീര്‍ഥയാത്രയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. വഴിയോരങ്ങളില്‍ നിന്ന അമേരിക്കന്‍ സ്വദേശികളും മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ആരാധകരും ഈ അപൂര്‍വ കാഴ്ച കാമറകളില്‍ പകര്‍ത്താന്‍ മത്സരിച്ചു. 

ഡച്ച് ആരാധകരുടെ പ്രത്യേകത അവരുടെ ടീമിനോടുള്ള അചഞ്ചലമായ പിന്തുണയാണ്. മത്സരം ജയിക്കുമോ തോല്‍ക്കുമോ എന്നതിനെക്കാള്‍ പ്രധാനമാണ് ദേശീയ ടീമിനെ ഒരു ഉത്സവമാക്കി മാറ്റുക എന്നത്. അതിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായിരുന്നു ഹൂസ്റ്റണിലെ ഓറഞ്ച് പ്രളയം.

ലോകകപ്പ് എന്നത് വെറും മത്സരങ്ങളുടെ കൂട്ടായ്മയല്ലെന്നും അത് സംസ്‌കാരങ്ങളുടെയും വികാരങ്ങളുടെയും ആഘോഷമാണെന്നും ഹ്യൂസ്റ്റണില്‍ ഡച്ച് ആരാധകര്‍ വീണ്ടും തെളിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  5 hours ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  5 hours ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  5 hours ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  5 hours ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  6 hours ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  7 hours ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  7 hours ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  7 hours ago