HOME
DETAILS

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

  
May 18, 2026 | 5:30 PM

Truck rams into traveler in palghar 13 dead over 20 injured

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ 13 പേർ മരിച്ചു. മുംബൈ - അഹമ്മദാബാദ് ദേശീയപാതയിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ട്രാവലറിലേക്ക് നിയന്ത്രണം വിട്ട കണ്ടെയ്നർ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഇരുപതിലധികം ആളുകൾക്ക് പരുക്കേറ്റു

തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അപകടസമയത്ത് നാൽപ്പതിലധികം യാത്രക്കാർ ട്രാവലറിലുണ്ടായിരുന്നതായി പൊലിസ് സ്ഥിരീകരിച്ചു.

ഇടിയുടെ ശക്തമായ ആഘാതത്തിൽ ഇരു വാഹനങ്ങളും റോഡിലേക്ക് മറിഞ്ഞു. ഇതോടെ ട്രാവലറിനുള്ളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയായിരുന്നു. അപകട ശബ്ദം കേട്ടോടിയെത്തിയ നാട്ടുകാരും പൊലിസും ചേർന്നാണ് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. വണ്ടി വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. അപകടത്തിൽ പരുക്കേറ്റ ഇരുപതിലേറെപ്പേരെ നിലവിൽ കാസയിലെ ഉപജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം.

അപകടത്തെ തുടർന്ന് മുംബൈ - അഹമ്മദാബാദ് ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പൊലിസ് ഇടപെട്ടാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പരൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Thirteen people were killed and more than twenty others injured after a container truck rammed into a traveler carrying over 40 passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  9 days ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  9 days ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  9 days ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  9 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  9 days ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  9 days ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  9 days ago
No Image

തൊഴിലുറപ്പ് പദ്ധതിക്ക് ഇരുട്ടടി; അധിക ബാധ്യതാനിർദേശങ്ങൾ അടിച്ചേൽപ്പിച്ച് കേന്ദ്രം

Kerala
  •  9 days ago
No Image

അപരിചിത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ക്ക് വാട്‌സ്ആപ്പിന്റെ പുതിയ സുരക്ഷാ പൂട്ട്; മുന്നറിയിപ്പുമായി കമ്പനി

National
  •  9 days ago
No Image

മസിനഗുഡിയില്‍ പാതിരാത്രി വീട്ടിനുള്ളില്‍ പുലി കുടുങ്ങി: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുകാര്‍

National
  •  9 days ago