HOME
DETAILS

വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ടയിലും, ജനശതാബ്ദിക്ക് ആലുവയിലും സ്റ്റോപ്പ് അനുവദിച്ചു

  
May 19, 2026 | 11:45 AM

vanchinad-express-petta-stop-janashatabdi-aluva-stop-approved

പാലക്കാട്: എറണാകുളം - തിരുവനന്തപുരം സെന്‍ട്രല്‍ - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസിന് തിരുവനന്തപുരം പേട്ട സ്റ്റേഷനിലും കണ്ണൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവ സ്റ്റേഷനിലും സ്‌റ്റോപ്പ് അനുവദിച്ചു. മെയ് 22 മുതല്‍ ഈ പുതിയ ക്രമീകരണം നിലവില്‍ വരും. 

പേട്ടയില്‍ ആറുമാസത്തേക്കാണ് ഒരു മിനിറ്റ് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിന്‍ രാവിലെ 9.30-ന് പേട്ടയില്‍ എത്തി 9.31-ന് പുറപ്പെടും. മടക്ക സര്‍വിസില്‍ തിരുവനന്തപുരത്തുനിന്നുള്ള വഞ്ചിനാട് എക്‌സ്പ്രസ് വൈകീട്ട് 5.50-ന് പേട്ടയില്‍ പ്രവേശിച്ച് 5.51-ന് യാത്ര തുടരും. 

ജനശതാബ്ദിക്ക് ആലുവയില്‍ രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചത്. കണ്ണൂരില്‍ നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ് രാവിലെ 8.13-ന് തൃശൂരിലും, 8.48-ന് ആലുവയിലും, 9.30-ന് എറണാകുളം ടൗണിലും എത്തിച്ചേരും. തിരുവനന്തപുരത്തുനിന്നു തിരികെ പോകുന്ന ജനശതാബ്ദി എക്‌സ്പ്രസ് വൈകീട്ട് 7ന് എറണാകുളം ടൗണിലും, 7.19-ന് ആലുവയിലും, രാത്രി 8.18-ന് തൃശൂരിലും എത്തും. ഈ സ്റ്റേഷനുകളില്‍ യഥാക്രമം രണ്ട് മിനിറ്റ് വീതമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്കും സൗകര്യവും പരിഗണിച്ചാണ് ഈ തീരുമാനങ്ങളെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

 

Indian Railways has approved a new stop for the Vanchinad Express at Thiruvananthapuram Petta railway station and for the Janashatabdi Express at Aluva. The decision is expected to improve travel convenience for passengers in both regions and address long-standing demands from commuters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  4 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  4 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  4 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  4 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  4 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  4 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  4 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  4 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  4 days ago