HOME
DETAILS
MAL
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒന്നാം പ്രതി നിഥിന്‍ രാജിന്റെ ജാമ്യാപേക്ഷ തള്ളി
July 28, 2026 | 3:42 PM
തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ മര്‍ദിച്ച സംഭവത്തിലെ ഒന്നാം പ്രതി നിഥിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി തള്ളി. ഇത്തരം കുറ്റകൃത്യങ്ങളെ ചെറുതായി കാണാന്‍ സാധിക്കില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്നും കോടതി നീരിക്ഷിച്ചു. ഇ.ഡിയുടെ പരിശോധന ആരംഭിച്ച് അഞ്ചു മണിക്കൂറിനകം 300 പേര്‍ പ്രതിയാകുന്ന തരത്തില്‍ ഒരു ആക്രമണ സംഭവം ഉണ്ടായതിന് പിന്നില്‍ രാഷ്ട്രീയ ഗുഢാലോചന ഇല്ലെന്ന് വിശ്വസിക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ജാമ്യം ലഭിച്ചത്. 25-ാം പ്രതി ഉണ്ണികൃഷ്ണന് പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഈ മാസം 30 വരെ ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."