HOME
DETAILS

'അവരെന്താ തീവ്രവാദികളാണോ?'; പെല്ലെറ്റ് ഗണ്‍ ഉപയോഗത്തിനെതിരെ സഭയില്‍ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

  
Web Desk
July 28, 2026 | 1:35 PM

priyanka gandhi on the police attack on students during protest

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുളള പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ സഭയില്‍ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി. ജൂലൈ 20 ന് ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ കലാപനിയന്ത്രണ പൊലീസ്, റാപിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നിവര്‍ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടത്തിയിരുന്നു. പ്രതിഷേധക്കാരെ തടയാന്‍ സുരക്ഷാസേന ശക്തമായ നടപടികളാണ് സ്വീകരിച്ചത്.

'ആ വിദ്യാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കേണ്ട ആവശ്യമെന്തായിരുന്നു? ലാത്തിച്ചാര്‍ജ് നടത്തേണ്ടതെന്തിന്? ജലപീരങ്കി പ്രയോഗിക്കേണ്ട സാഹചര്യം എന്തായിരുന്നു? ആ പെണ്‍കുട്ടികളെ അപമാനിക്കുകയും അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത് എന്തിനായിരുന്നു? രാജ്യത്തെ യുവാക്കള്‍ക്കെതിരെ പെല്ലറ്റ് ഗണ്ണുകളും എ.കെ.47 തോക്കുകളും ഉപയോഗിക്കേണ്ട സാഹചര്യം എന്തായിരുന്നു? അവര്‍ തീവ്രവാദികളായിരുന്നോ?'

'ഇതിന് ആഭ്യന്തര മന്ത്രി മറുപടി പറയുമോ? പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിക്കാന്‍ ആരാണ് ഉത്തരവിട്ടത്? സ്പീക്കര്‍ സാര്‍ മുഖേന എനിക്ക് ചോദിക്കാനുള്ളത്, ആ ഉത്തരവ് നല്‍കിയത് ആരാണ്? പ്രധാനമന്ത്രിയോ, ആഭ്യന്തര മന്ത്രിയോ? അവര്‍ ഇതിന് മറുപടി പറയുമോ? കോണ്‍ഗ്രസ് മാത്രമല്ല, രാജ്യം മുഴുവന്‍ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് തേടുന്നത്.' പ്രിയങ്ക ഗാന്ധി സഭയില്‍ ചോദിച്ചു.

നീറ്റ് പരീക്ഷ ചോദ്യപേപ്പറിന്റെ ലീക്കില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിട്ടുണ്ടായിരുന്നത്. തുടര്‍ന്ന് മന്ത്രി രാജി വെക്കുകയും ചെയ്തിരുന്നു.

 

 

 

Congress MP Priyanka Gandhi strongly questioned the government in Parliament over the alleged use of force against student protesters, asking whether they were being treated like terrorists. She demanded accountability for the police action and urged the Centre to answer concerns over the handling of the demonstrations. Her remarks sparked a heated debate in the House.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നര വര്‍ഷം അദ്ദേഹത്തിന്റെ ഉപദേശം ഞാന്‍ പാലിച്ചു, എന്നാല്‍ പിന്നീട് തുടർന്നില്ലെന്ന് സഞ്ജു

Cricket
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് തോൽവി: വ്യക്തിപരമായ വീഴ്ചയില്ല, ഉത്തരവാദിത്തം നേതൃത്വത്തിന് ഒന്നാകെയെന്ന് എം.വി. ഗോവിന്ദൻ

Kerala
  •  2 hours ago
No Image

രാജ്യത്ത് പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം; പുറത്തിറക്കുക 10 രൂപയുടെയും 20 രൂപയുടെയും പോളിമര്‍ നോട്ടുകള്‍

National
  •  3 hours ago
No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  3 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  3 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  3 hours ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  3 hours ago
No Image

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Kerala
  •  4 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  4 hours ago
No Image

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  4 hours ago