HOME
DETAILS

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

  
Web Desk
May 20, 2026 | 7:45 AM

periya murder case culprits get 20 days parole

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കഴിയുന്ന പ്രതികള്‍ക്ക് വീണ്ടും പരോള്‍. കേസിലെ ഒന്നാം പ്രതി എ. പീതാംബരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പായി കൂട്ടപരോള്‍ അനുവദിച്ചത്. 

ഒന്നാം പ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ആറാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി വിഷ്ണു സുര (സുരേഷ്) എന്നിവര്‍ക്കാണ് ഇരുപത് ദിവസത്തെ പരോള്‍ അനുവദിച്ചത്. പ്രതികള്‍ കാസര്‍കോഡ് ജില്ലയിലെത്തി. പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസും, കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും രംഗത്തെത്തി. 

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും, ശരത് ലാലും ക്രൂരമായി കൊലചെയ്യപ്പെടുന്നത്. സി.ബി.ഐ സ്‌പെഷ്യല്‍ കോടതി കേസില്‍ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയാണ് പ്രതികള്‍. 

പരോളില്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയട്ടുണ്ടെന്നാണ് ജയില്‍ അധികൃതരുടെ വാദം. കൊല്ലപ്പെട്ട കൃപേഷിന്റെയും, ശരത് ലാലിന്റെയും വീടുകള്‍ ഉള്‍പ്പെടുന്ന ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ ഭാഗത്തേക്ക് പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. പ്രതികളുടെ നീക്കങ്ങള്‍ പൊലിസ് നിരീക്ഷിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. 

case related to the murder of youth congress workers kripesh and sharath lal in periya, the accused who were arrested have once again been granted parole.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം

Kerala
  •  6 days ago
No Image

കന്നുകാലി അറവ് നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ ഇടക്കാല സ്റ്റേ

National
  •  6 days ago
No Image

റെയ്‌നയെ വീഴ്ത്താൻ ഹിറ്റ്മാൻ; ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ രോഹിത് ശർമയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്!

Cricket
  •  6 days ago
No Image

കോവിഡിന് ശേഷം 140 ശതമാനം വളർച്ച; വജ്ര വ്യാപാരത്തിൽ പുതിയ ചരിത്രമെഴുതി ദുബൈ

uae
  •  6 days ago
No Image

'മെസ്സി മികച്ചവനാണ്, പക്ഷേ റൊണാൾഡോയ്ക്ക് ശേഷം മാത്രം'; ലോകകപ്പ് ഒത്തുകളിയാണെന്ന് ആരോപിച്ച ഈജിപ്ത് താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Football
  •  7 days ago
No Image

ബിഹാറിൽ പൊലിസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് കുടുംബം; 'പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന്' പൊലിസ്

National
  •  7 days ago
No Image

വാക്കുതര്‍ക്കത്തിനിടെ ഭാര്യ ഫോണ്‍ കൊണ്ട് തലയ്ക്കടിച്ചു; യുവാവിന് ദാരുണാന്ത്യം

National
  •  7 days ago
No Image

ഫത്താഹ് അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ്; സംഘർഷം തടയാൻ യുഎഇയുടെയും ഈജിപ്തിന്റെയും സംയുക്ത നീക്കം

uae
  •  7 days ago
No Image

അർജന്റീനയെ തുണച്ച് VAR, പുറകെ വൻ വിവാദങ്ങൾ; 2026 ലോകകപ്പിൽ ശരിക്കും കൃത്രിമം നടന്നോ? ഞെട്ടിക്കുന്ന VAR കണക്കുകൾ പുറത്ത്!

Football
  •  7 days ago
No Image

അബുദബിയിലെ സായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിൽ തീപിടുത്തം; ആളപായമില്ല, തീ നിയന്ത്രണവിധേയമാക്കി

uae
  •  7 days ago