HOME
DETAILS

തീവണ്ടിയിലെ കള്ളന്മാര്‍...; നാല് വര്‍ഷത്തിനിടെ മോഷ്ടിക്കപ്പെട്ടത് 104.51 കോടി രൂപയുടെ ബെഡ്ഷീറ്റുകളും തലയണകളും

  
July 13, 2026 | 9:47 AM

indian-railways-linen-theft-rs-104-crore-loss-four-years

രാജ്യത്തെ ട്രെയിനുകളില്‍ വന്‍ മോഷണം നടക്കുന്നതായി റെയില്‍വേയുടെ കണക്കുകള്‍. നാല് വര്‍ഷത്തിനിടെ പുതപ്പുകളും തലയിണയും ടവ്വലുമടക്കം 1.27 കോടിയോളം സാധനങ്ങളാണ് ട്രെയിനുകളില്‍ നിന്ന് മോഷണം പോയത്. റെയില്‍വേയുടെ 69 ഡിവിഷനുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം മോഷണം പോയ സാധനങ്ങളുടെ മൂല്യം ഏകദേശം 104 കോടി രൂപയോളം വരും.

2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇത്തരം മോഷണങ്ങളില്‍ 56 ശതമാനം വര്‍ധനവുണ്ടായി.എസി കംപാര്‍ട്ട്‌മെന്റുകളിലെ വസ്തുക്കളാണ് യാത്രക്കാര്‍ മോഷ്ടിക്കുന്നത്.  കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 46 ലക്ഷം ടവ്വലുകള്‍, 41 ലക്ഷം ബെഡ് ഷീറ്റുകള്‍, 23 ലക്ഷം തലയിണ കവറുകള്‍, 13 ലക്ഷം പുതപ്പുകള്‍ 2.75 ലക്ഷം തലയിണകള്‍ എന്നിവയാണ് മോഷണം പോയത്. 

ആയിരത്തില്‍ ഒരു യാത്രക്കാരന്‍ റെയില്‍വെയുടെ വസ്തുക്കള്‍ മോഷ്ടിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

ബിക്കാനീര്‍ ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ മോഷണം നടന്നത്. ജോധ്പൂര്‍, ജയ്പൂര്‍, റാഞ്ചി എന്നീ ഡിവിഷനുകളിലും ഒട്ടും പിന്നിലല്ല. എന്നാല്‍, പാലക്കാട് ഡിവിഷനില്‍ ഒരു കവര്‍ച്ച കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

എസി കോച്ചുകളില്‍ ബെഡ്‌റോളുകള്‍ വിതരണം ചെയ്യുന്നതും തിരികെ ശേഖരിക്കുന്നതും കരാര്‍ അടിസ്ഥാനത്തിലുള്ള ഏജന്‍സികളാണ്. അതിനാല്‍ തന്നെ ഈ മോഷണങ്ങള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത അവ വിതരണം ചെയ്യുന്ന ഏജന്‍സസികള്‍ക്കാണ് ഉണ്ടാകുന്നത്. 

 

 

Indian Railways has suffered losses amounting to ₹104.51 crore over the past four years due to the theft of bed sheets, pillows, and other linen supplied to passengers. The figures highlight the scale of the recurring problem, prompting concerns over the misuse of public property and the financial burden on the railway system.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി

Kerala
  •  41 minutes ago
No Image

സ്വകാര്യ ബസുകള്‍ക്ക് പരസ്യാനുമതി; ടിക്കറ്റ് ഇതര വരുമാനത്തിന് വഴിതുറന്ന് സര്‍ക്കാര്‍

Kerala
  •  an hour ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാം; അപൂര്‍വ വിധിയുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

'എടോ, നിനക്ക് അഡ്രസ് എഴുതാന്‍ അറിയോ?'; വിജയോത്സവ വേദിയില്‍ വിദ്യാര്‍ഥികളെ പരിഹസിച്ച് കെ.ടി. ജലീല്‍

Kerala
  •  2 hours ago
No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ‘കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടാകും’; ബിന്ദു കൃഷ്ണ

National
  •  2 hours ago
No Image

പകയ്ക്ക് മൂന്ന് ജീവനുകള്‍; ചെന്താമരയുടെ ക്രൂരതയ്ക്ക് ഒടുവില്‍ കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 hours ago
No Image

'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

National
  •  3 hours ago
No Image

തമിഴ്‌നാട്ടിലെ ഗോവധ നിരോധന ഉത്തരവിന് സ്‌റ്റേ; വിജയ് സര്‍ക്കാരിന് അനുകൂല വിധിയുമായി സുപ്രിംകോടതി

National
  •  3 hours ago
No Image

കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സാമ്പത്തിക ക്രമക്കേട്: ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Kerala
  •  3 hours ago
No Image

കൊല്ലം മണ്‍റോത്തുരുത്തില്‍ മനുഷ്യന്റെ തലയോട്ടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Kerala
  •  4 hours ago