'പൗരത്വം നിര്‍ണയിക്കുന്നത് നീതിപൂര്‍വമായിരിക്കണം'; അസമില്‍ 27 പേരെ വിദേശികളാക്കിയ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: പൗരത്വ നിര്‍ണയത്തില്‍ നീതിപൂര്‍വമായ നടപടിക്രമങ്ങള്‍ വേണമെന്ന് വ്യക്തമാക്കി സുപ്രിംകോടതി. 27 പേരെ വിദേശികളാക്കി പ്രഖ്യാപിച്ച അസം ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെ ഉത്തരവുകള്‍ ശരിവെച്ച ഗുവാഹത്തി ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. പൗരത്വമെന്നത് ഭരണഘടനാപരമായി വലിയ പ്രാധാന്യമുള്ള കാര്യമാണെന്നും അത് നീതിയുക്തമായ രീതിയില്‍ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നും കോടതി പറഞ്ഞു.
അതേസമയം, നിയമവിരുദ്ധമായി ആരും ഇന്ത്യന്‍ പൗരത്വം നേടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ ലക്ഷ്യം നേടാനായി ന്യായമായ നടപടിക്രമങ്ങള്‍ കാറ്റില്‍പറത്തരുതെന്നും കോടതി വ്യക്തമാക്കി.
ഈ 27 പേരുടെ രേഖകള്‍ വീണ്ടും പരിശോധിക്കാന്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണലിനോട് കോടതി നിര്‍ദ്ദേശിച്ചു. അതുവരെ വിദേശികളെന്ന് മുദ്രകുത്തപ്പെട്ട ഇവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അസമിലെ വോട്ടര്‍പ്പട്ടികയിലെ അടക്കം സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു 27 പേരുടെ പൗരത്വം ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി നേരത്തെ ഗുവാഹത്തി ഹൈക്കോടതി തള്ളിയിരുന്നു. താനൊരു ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്തം ഹരജിക്കാരനാണെന്നും അവരെ വിദേശികളായി പ്രഖ്യാപിച്ച നടപടി ശരിയാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
The Supreme Court has set aside an order that declared 27 people in Assam as foreigners, stressing that the process of determining citizenship must be fair and consistent with the principles of natural justice. The apex court observed that decisions affecting an individual's citizenship require due process and careful scrutiny. The ruling is expected to have significant implications for citizenship-related cases in the state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."