HOME
DETAILS

ലഹരിക്കടത്ത് സംഘവുമായി ബന്ധം; കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിന് സസ്‌പെന്‍ഷന്‍

  
Web Desk
May 20, 2026 | 11:28 AM

alleged links with drug mafia cpo govind raj suspended

മലപ്പുറം: ലഹരിക്കടത്ത് സംഘവുമായി ബന്ധം അടുത്ത ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലിസുകാരന് സസ്‌പെന്‍ഷന്‍. കോട്ടക്കല്‍ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ഗോവിന്ദ് രാജിനെയാണ് മലപ്പുറം എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. കരിപ്പൂരില്‍ വച്ച് 40 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ പ്രതികളുമായി സി.പി.ഒ ഗോവിന്ദ് രാജിന് ബന്ധമുണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും കൊണ്ടോട്ടി എ.എസ്.പിയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. ഇയാൾക്കെതിരേ വകുപ്പ് തല നടപടി സ്വീകരിക്കുമെന്ന് മലപ്പുറം എസ്.പി അറിയിച്ചു. 
മെയ് 9ന്ലഹരി സംഘവുമായുള്ള ബന്ധത്തിന്റെ പേരില്‍ കരിപ്പൂര്‍ സ്റ്റേഷനിലെ സി.പി.ഒ ധനേഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മയക്കുമരുന്നുമായി പിടിയിലായ പെരിന്തല്‍മണ്ണ സ്വദേശികളുമായി ധനേഷിന് ബന്ധമുണ്ടെന്ന സംശത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയായിരുന്നു. അതിനിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ എം.ഡി.എം.എ പിടികൂടുകയും ഈ കേസിലെ പ്രതിയുമായി ധനേഷിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ആര്‍.ഐ വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് ധനേഷിനെ നേരത്തെ കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്നും മങ്കട സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കവെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വ്യക്തമായതോടെയായിരുന്നു ധനേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  4 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  4 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  4 days ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  4 days ago
No Image

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

Kerala
  •  4 days ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  4 days ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  4 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  4 days ago