HOME
DETAILS

അയല്‍സംസ്ഥാനങ്ങളില്‍ ഗോരക്ഷകരുടെ ഭീഷണി: കന്നുകാലി ചന്തകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടി; കേരളത്തില്‍ ബീഫ് വില കുത്തനെ ഉയര്‍ന്നേക്കും

  
May 21, 2026 | 4:06 AM

Gau Rakshak Threat Forces Closure of Cattle Markets in Neighboring States Beef Prices Likely to Soar in Kerala

 


പാലക്കാട്: ബലിപെരുന്നാള്‍ മുന്നില്‍ക്കണ്ട് കേരളത്തിലേക്ക് കന്നുകാലികളെ എത്തിക്കുന്ന വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലേക്ക്. അയല്‍സംസ്ഥാനങ്ങളിലെ പ്രധാന ഗ്രാമീണ കന്നുകാലി ചന്തകള്‍ ഗോരക്ഷാ പ്രവര്‍ത്തകരുടെ കടുത്ത ഭീഷണിയെത്തുടര്‍ന്ന് കൂട്ടത്തോടെ അടച്ചുപൂട്ടിയതാണ് കേരളത്തിലേക്കുള്ള കന്നുകാലി വരവിനെ ബാധിച്ചിരിക്കുന്നത്. പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയിലുണ്ടായ ഈ വലിയ വിതരണക്കുറവ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാന്‍ കാരണമായേക്കുമെന്നാണ് കച്ചവടക്കാര്‍ നല്‍കുന്ന സൂചന.

കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ കൊണ്ടുവരുന്ന ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ടുള്ള കന്നുകാലി വില്‍പന തടയുക എന്ന ഉദ്ദേശ്യത്തോടെ, ഗ്രാമീണ ചന്തകള്‍ പ്രവര്‍ത്തിക്കരുതെന്ന് ഇവര്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ഭയം കാരണം ചന്തകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍, ആവശ്യത്തിന് ഉരുക്കളെ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കൃത്യമായ രേഖകളോടെ കൊണ്ടുവരുന്ന കന്നുകാലികളെപ്പോലും അതിര്‍ത്തികളില്‍ വച്ച് ഗോരക്ഷാ സംഘങ്ങള്‍ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു. പിന്നീട് ഇവയെ നിയമവിരുദ്ധമായി മറിച്ചുവിറ്റ് വലിയ തുക ഈ സംഘങ്ങള്‍ സമ്പാദിക്കാറുണ്ട്.

ഇതിനുപുറമേ, പിടിച്ചെടുത്ത കന്നുകാലികളെ തിരികെ ലഭിക്കാന്‍ വ്യാപാരികള്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാലും കടുത്ത വഞ്ചനയാണ് നേരിടേണ്ടി വരുന്നത്. കോടതി ഉത്തരവുമായി ചെല്ലുമ്പോള്‍, തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വിലകൂടിയ നല്ലയിനം ഉരുക്കള്‍ക്ക് പകരം, പ്രായം കുറഞ്ഞതും വിലയില്ലാത്തതുമായ ചെറിയ ഉരുക്കളെയാണ് അധികൃതര്‍ വ്യാപാരികള്‍ക്ക് തിരികെ നല്‍കുന്നത്.

അടുത്തിടെ കേരളത്തില്‍ ബീഫ് വില വര്‍ധിപ്പിച്ചിരുന്നു. കന്നുകാലികളുടെ ക്ഷാമവും അതിര്‍ത്തികളിലെ യാത്രാ തടസ്സങ്ങളും തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ വിപണിയില്‍ വീണ്ടും വലിയ വിലക്കയറ്റം ഉണ്ടാകുമെന്നുറപ്പാണ്. നിലവിലെ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.

 

Due to intimidation by Gau Rakshaks leading to the closure of cattle markets in neighboring states, Kerala faces a severe livestock shortage, triggering fears of a sharp rise in beef prices.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  2 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  2 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  2 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  2 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  2 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  2 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  2 days ago
No Image

ഇറാനിൽ അട്ടിമറിക്ക് യുഎസും ഇസ്റാഈലും പദ്ധതിയിട്ടു; അഹ്മദി നെജാദിനെ ഭരണത്തിലേറ്റാൻ മൊസാദുമായി രഹസ്യധാരണ; ഞെട്ടിക്കുന്ന വിവരങ്ങളുമായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്

International
  •  2 days ago
No Image

77 കോടിയുടെ മറഡോണയുടെ 'ഹാൻഡ് ഓഫ് ഗോഡ്' ജേഴ്‌സിക്ക് പിന്നിൽ സാധാരണ തെരുവ് മാർക്കറ്റ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തൽ!

Football
  •  2 days ago

No Image

ടീം മാനേജ്മെന്റിൽ ഭിന്നത; സഞ്ജുവിന്റെയും വൈഭവിന്റെയും മാറ്റങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള തർക്കമെന്ന് കാർത്തിക്

Cricket
  •  2 days ago
No Image

അജ്മാൻ കോർണിഷിലെ ടവറിൽ തീപിടുത്തം; താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

uae
  •  2 days ago
No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  2 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  2 days ago