ഓണാഘോഷം നടത്തി
മുതുകുളം: കണ്ടല്ലൂര്‍ തെക്ക് ഗുരുദേവ ആര്‍ട്‌സ് ക്ലബിന്റെ 25 ാം വാര്‍ഷികവും ഓണാഘോഷവും ഇന്നും നാളെയുമായി നടക്കും. രാവിലെ 10ന് കായിക മല്‍സരങ്ങള്‍, വൈകിട്ട് മൂന്നിന് വടംവലി മല്‍സരം എന്നിവയും 18ന് രാവിലെ 10ന് വിനോദ മല്‍സരങ്ങള്‍, രണ്ടിന് കേരളത്തിലെ പ്രമുഖ ചെറുവള്ള ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ജലോല്‍സവം എന്നിവ നടക്കും.
തുടര്‍ന്നു നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി. വിനീഷ് അധ്യക്ഷത വഹിക്കും. മല്‍സര വള്ളം കളിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള തുഴച്ചില്‍ ടീമുകള്‍ 18നു മുന്‍പ് റജിസ്ടര്‍ ചെയ്യണം. ഫോണ്‍ 9048870115, 8281821749.
മുതുകുളം : നങ്ങ്യാര്‍കുളങ്ങര നവഗ്രാമം റസിഡന്‍സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം പുതുമന ക്ഷേത്രത്തിനു സമീപം ഇന്ന് നടക്കും. രാവിലെ എട്ടിനു പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നു നടക്കുന്ന വിവിധ കലാകായിക മല്‍സരങ്ങള്‍ക്കു ശേഷം ഓണസദ്യ നടക്കും. കൂടാതെ രാത്രി ഒന്‍പതിന് ഗാനമേളയും മിമിക്‌സും നടക്കും.
മുതുകുളം : തൃക്കുന്നപ്പുഴ ഗവ. എല്‍പി സ്‌കൂളിന്റെ നേതൃത്വത്തില്‍ 'ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പം' എന്ന സന്ദേശമുയര്‍ത്തി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ലഘു ചലച്ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. പി.എന്‍. ഫൗണ്ടേഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സോമന്‍ മംഗലശേരില്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സുധിലാല്‍ തൃക്കുന്നപ്പുഴ, വിമല്‍വിക്രം, റഹീം ഇബ്രാഹിംകുട്ടി, കിഷോര്‍ വാടച്ചിറയില്‍, ഇര്‍ഫാന്‍ ഇക്ബാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മുതുകുളം : ചിങ്ങോലി വടക്ക് 1044ാം നമ്പര്‍ ശ്രീദേവി വിലാസം എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം പ്രസിഡന്റ് ഗോപിനാഥപണിക്കര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് വേണുഗോപാലന്‍നായര്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍നായര്‍, ഗോപാലകൃഷ്ണപണിക്കര്‍, കലാദേവി, സരിത, ഉഷാദേവി, കവലമ്മ, മഞ്ജുഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
മുതുകുളം : ചിങ്ങോലിതെക്ക് കലുങ്കില്‍ ബ്രദേഴ്‌സിന്റെ ഓണാഘോഷ പരിപാടികള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം മുഞ്ഞിനാട്ട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രജിത്ത്, വിധു, കാര്‍ത്തിക്, അമ്പാടി, കണ്ണന്‍, മനു, രമ, വനജ, അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കലാകായിക പരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."