HOME
DETAILS

'മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ മടി'; കേരളത്തിലെ ഭാഷാ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേസ് പഞ്ചാബിലേക്ക് മാറ്റി സുപ്രിംകോടതി

  
May 22, 2026 | 2:50 AM

keralites know english but dont speak it supreme court transfers case to punjab citing language barrier

 

 

 

ന്യൂഡല്‍ഹി: കേരളത്തില്‍ ജനങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാമെങ്കിലും അത് സംസാരിക്കാന്‍ മടിക്കുന്ന സാഹചര്യമുണ്ടെന്ന് സുപ്രിംകോടതി. ഭാഷാപരമായ ഈ ബുദ്ധിമുട്ട് മുന്‍നിര്‍ത്തി, കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഒരു വിവാഹമോചന കേസ് കോടതി പഞ്ചാബിലേക്ക് മാറ്റി ഉത്തരവിട്ടു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

കോട്ടയം സ്വദേശിയായ യുവാവുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് ലുധിയാനയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സ്വദേശിനിയായ യുവതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2017ല്‍ വിവാഹിതരായ ഇവര്‍ 2023 മുതല്‍ യുകെയിലാണ് താമസം.

തുടര്‍ന്ന് ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും കുട്ടിയുടെ കസ്റ്റഡിയും വിവാഹമോചനവും ആവശ്യപ്പെട്ട് ഭര്‍ത്താവ് കേരളത്തില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. കുട്ടി കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്റെ കൂടെയാണെന്നും അതിനാല്‍ കേസ് കേരളത്തില്‍ തന്നെ തുടരണമെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം.

എന്നാല്‍, കേരളത്തിലെ ഭാഷാപരമായ തടസ്സങ്ങള്‍ കാരണം കേസിന്റെ നടപടികളില്‍ കൃത്യമായി പങ്കെടുക്കാന്‍ തനിക്ക് സാധിക്കുന്നില്ലെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യുവതിക്ക് വേണ്ടി കാര്യങ്ങള്‍ നോക്കുന്ന അമ്മയ്ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേസ് നടപടികളില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കോടതി, ഒടുവില്‍ കേസ് ലുധിയാന കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു.

കേരളം ഭാഷാസൗഹൃദ സംസ്ഥാനമാണെന്നും എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. കേരളത്തില്‍ ഇംഗ്ലീഷ് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ആളുകള്‍ക്ക് ഭാഷ അറിയാമെങ്കിലും സംസാരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നുമാണ് ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കിയത്.

 

 

The Supreme Court transferred a divorce case from Kerala to Punjab after observing that despite knowing English, people in Kerala are reluctant to speak it, creating a language barrier for the petitioner.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസര്‍കോട് ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

Kerala
  •  2 days ago
No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  2 days ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  2 days ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  2 days ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  2 days ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  2 days ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  2 days ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  2 days ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  2 days ago