HOME
DETAILS

കുത്തിവയ്പ്പിനിടെ സൂചി ഒടിഞ്ഞു കയറി; ഒരു വര്‍ഷത്തെ കടുത്ത വേദനയ്‌ക്കൊടുവില്‍ വീട്ടമ്മയ്ക്ക് ഭാഗിക ശസ്ത്രക്രിയ, അന്വേഷണത്തിന് ഉത്തരവ്

  
May 23, 2026 | 3:31 AM

medical negligence needle breaks inside womans body during injection partially removed after a year of pain

 


പത്തനംതിട്ട: ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ വീട്ടമ്മയുടെ ശരീരത്തില്‍ കുത്തിവയ്പ്പിനിടെ ഒടിഞ്ഞിരുന്ന സൂചി ഒരു വര്‍ഷത്തിന് ശേഷം ഭാഗികമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ആറന്മുള ഇടശ്ശേരിമല മണക്കാലില്‍ സ്വദേശി വത്സലയ്ക്കാണ് (68) ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലം ഒരു വര്‍ഷത്തോളം കടുത്ത ശാരീരിക ദുരിതം അനുഭവിക്കേണ്ടി വന്നത്. നിലവില്‍ സൂചിയുടെ പകുതി ഭാഗം മാത്രമാണ് പുറത്തെടുക്കാനായത്. പഴുപ്പും അണുബാധയും മാറിയ ശേഷം ബാക്കി ഭാഗം മാറ്റാമെന്ന് അറിയിച്ച് ആശുപത്രി അധികൃതര്‍ ഇവരെ ഡിസ്ചാര്‍ജ് ചെയ്തു.

കഴിഞ്ഞ വര്‍ഷം പനിയും ഛര്‍ദ്ദിയും ബാധിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് വത്സലയ്ക്ക് ഇടുപ്പില്‍ കുത്തിവെപ്പെടുത്തത്. അന്ന് മുതല്‍ കുത്തിവച്ച ഭാഗത്ത് കടുത്ത തടിപ്പും വേദനയും അനുഭവപ്പെട്ടിരുന്നു. എന്നാല്‍, മരുന്ന് കുത്തിവച്ച ശേഷം ശരിയായി തടവി കൊടുക്കാത്തതുകൊണ്ടാണ് ഇതെന്നായിരുന്നു അന്ന് ജീവനക്കാര്‍ നല്‍കിയ വിശദീകരണം. അടുത്തയിടെ വേദന അസഹനീയമാവുകയും ഈ ഭാഗത്ത് പഴുപ്പ് വരുകയും ചെയ്തതിനെ തുടര്‍ന്ന് നടത്തിയ എക്‌സറേ പരിശോധനയിലാണ് ഒടിഞ്ഞ സൂചി ഉള്ളിലിരിക്കുന്ന വിവരം പുറത്തറിയുന്നത്.

ഇപ്പോഴും കടുത്ത വേദന കാരണം നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന വത്സലയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അബിന്‍ വര്‍ക്കി എംഎല്‍എ ആരോഗ്യമന്ത്രി കെ. മുരളീധരന് നേരിട്ട് പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

A 68-year-old woman in Pathanamthitta underwent surgery to partially remove a syringe needle that broke inside her body during an injection a year ago, prompting a high-level probe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആയത്തുള്ള അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ഇറാന്‍ പ്രസിഡന്റ്

International
  •  13 days ago
No Image

ഷാർജയിൽ പബ്ലിക് പാർക്കിംഗ് സമയം അർദ്ധരാത്രി വരെ നീട്ടി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  13 days ago
No Image

ഗര്‍ഭിണിക്ക് വേണ്ടി പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രി വിജയ്; വീഡിയോ വൈറല്‍

National
  •  13 days ago
No Image

ചരിത്രത്തിലെ ആദ്യ ഇന്ത്യനാവാൻ മലയാളി താരം; സഞ്ജുവിന് മുന്നിലുള്ളത് ആരും നേടാത്ത സുവർണ റെക്കോർഡ്

Cricket
  •  13 days ago
No Image

ഞാൻ ഫുട്‌ബോളിൽ നിന്നും വിരമിച്ചുവെന്ന് പലരും പറഞ്ഞു, എന്നാൽ ഞാൻ തിരിച്ചെത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Football
  •  13 days ago
No Image

കരിമണല്‍ ഖനനം സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ പറഞ്ഞിട്ടില്ല; പ്രതിപക്ഷം ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

Kerala
  •  13 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ പേരില്‍ സത്യപ്രതിജ്ഞ; കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും അസാധുവാക്കി ഹൈക്കോടതി

Kerala
  •  13 days ago
No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  13 days ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  13 days ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  13 days ago