HOME
DETAILS

അമ്മയെ പരിചരിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

  
Web Desk
May 25, 2026 | 4:47 AM

CPM branch secretary arrested for assaulting a womens safety officer who came to investigate a complaint alleging neglect of his m

ആലപ്പുഴ: അമ്മയെ പരിചരിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനം. 
ആലപ്പുഴ വനിതാ ശിശു ക്ഷേമ ഉദ്യോഗസ്ഥ മായയ്ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ സിപിഎം തുറവൂര്‍ ഹൈസ്‌കൂള്‍ വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറി പ്രസന്ന കുമാറാണ് അറസ്റ്റില്‍.

തങ്ങളുടെ അമ്മയെ കൂടെയുള്ള മകന്‍ പ്രസന്നകുമാര്‍ വേണ്ടവിധം പരിചരിക്കുന്നില്ലെന്ന് ചുണ്ടിക്കാട്ടി രണ്ട് ദിവസം മുമ്പാണ് മറ്റ് രണ്ട് മക്കള്‍ വനിത ശിശുവികസന വകുപ്പില്‍ പരാതി നല്‍കിയത്. ഇത് അന്വേഷിക്കാനാണ് മായ പോയത്. ഉദ്യോഗസ്ഥ വീട്ടിലെത്തിയപ്പോള്‍ കിടപ്പ് രോഗിയായ അമ്മ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അവരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടയില്‍ വീട്ടിലേക്ക് കയറി വന്ന മകന്‍ ഉദ്യോഗസ്ഥയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴും കാറില്‍ കയറാന്‍ നോക്കുമ്പോഴും ഉദ്യോഗസ്ഥയെ ഇയാള്‍ ആക്രമിച്ചു. സംഭവത്തില്‍ ഡിജിപിയോട് കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വനിത ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രക്കിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിച്ച കേസ് അട്ടിമറിച്ച സംഭവം; എം.ആര്‍.അജിത്ത് കുമാറില്‍ നിന്ന് വിശദീകരണം തേടും

latest
  •  3 days ago
No Image

തെക്കന്‍ തമിഴ്‌നാട്ടില്‍ കടുത്ത വരള്‍ച്ച: വൈഗ അണക്കെട്ടിലെ ജലനിരപ്പ് 20 ശതമാനമായി കുറഞ്ഞു, കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

National
  •  3 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ചു; 2 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

എസ്ബിടിക്ക് പിന്നാലെ മറ്റൊരു കേരള ബാങ്കുകൂടി ചരിത്രത്തിലേക്ക്? സിഎസ്ബി ബാങ്ക് ഐഡിബിഐയില്‍ ലയിക്കാന്‍ സാധ്യത

Kerala
  •  3 days ago
No Image

പേടകത്തിന്റെ എഞ്ചിനുകളില്‍ നിന്ന് തീപടര്‍ന്നു; സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണം നിര്‍ത്തിവെച്ചു

latest
  •  3 days ago
No Image

   ഒന്‍പത് കൊല്ലം കഴിഞ്ഞിട്ടും പെണ്ണ് കിട്ടിയില്ല; കണ്ണൂരില്‍വിവാഹ ബ്യൂറോയ്ക്ക് ഉപഭോക്തൃ കോടതിയുടെ 'എട്ടിന്റെ പണി'

Kerala
  •  3 days ago
No Image

യുഎഇയിൽ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിച്ചാൽ കർശന ശിക്ഷ; ലൈസൻസ് റദ്ദാക്കലും തടവും ഉറപ്പ്

uae
  •  3 days ago
No Image

വിദ​ഗ്ധ സമിതിയെത്തുന്നു ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത പരിശോധിക്കാൻ; അടയുമോ തുരങ്കപാത പദ്ധതി ?

latest
  •  3 days ago
No Image

മധ്യപ്രദേശില്‍ മിഷനറി സ്‌കൂളിന് നേരെ ബജ്‌റംഗ് ദള്‍ അതിക്രമം; മതപരിവര്‍ത്തന ആരോപണം അടിസ്ഥാനരഹിതമെന്ന് അധികൃതര്‍

National
  •  3 days ago
No Image

കർക്കടകത്തിലും കത്തുന്ന ചൂട് ; ലഭിച്ച മഴയുടെ അളവിലും കുറവ്

latest
  •  3 days ago