HOME
DETAILS

23 വർഷത്തെ ചരിത്രം ഇനി പഴങ്കഥ; ഇതിഹാസങ്ങളെ വീഴ്ത്തി പ്രീമിയർ ലീഗ് റെക്കോർഡ് തകർത്ത് പോർച്ചുഗീസ് മാന്ത്രികൻ

  
May 25, 2026 | 6:10 PM

bruno fernandes assist record manchester united star breaks thierry henrys 23-year-old premier league record

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രതാളുകളിൽ സ്വന്തം പേര് സ്വർണ്ണലിപികളാൽ എഴുതിച്ചേർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് നായകൻ ബ്രൂണോ ഫെർണാണ്ടസ്. ആഴ്സണൽ ഇതിഹാസം തിയറി ഹെൻറിയുടെ 23 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത ബ്രൂണോ, പ്രീമിയർ ലീഗിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടുന്ന താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കി. 2025-26 സീസണിലെ അവസാന മത്സരത്തിൽ ബ്രൈറ്റണെതിരെ നേടിയ അസിസ്റ്റോടെയാണ് ബ്രൂണോ ഈ മാന്ത്രിക സംഖ്യയിൽ തൊട്ടത്.

റെക്കോർഡുകൾ വഴിമാറുന്നു; 21-ാം അസിസ്റ്റ്!

അമേക്സ് സ്റ്റേഡിയത്തിൽ നടന്ന സീസണിലെ അവസാന പോരാട്ടത്തിൽ 32-ാം മിനിറ്റിൽ പാട്രിക് ഡോർഗു നേടിയ ഗോളിന് വഴിയൊരുക്കിയാണ് ബ്രൂണോ ചരിത്രം കുറിച്ചത്. ഇതോടെ ഈ സീസണിൽ ബ്രൂണോയുടെ അസിസ്റ്റുകളുടെ എണ്ണം 21 ആയി ഉയർന്നു.

BRUNO.jpg

2002-03 സീസണിൽ 20 അസിസ്റ്റുകൾ നേടിയ തിയറി ഹെൻറിയുടെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2019-20 സീസണിൽ കെവിൻ ഡി ബ്രൂയിൻ ഹെൻറിക്കൊപ്പമെത്തിയെങ്കിലും (20 അസിസ്റ്റുകൾ), ആ റെക്കോർഡ് മറികടക്കാൻ ആർക്കും സാധിച്ചിരുന്നില്ല. ആ കടമ്പയാണ് ബ്രൂണോ ഇപ്പോൾ അനായാസം മറികടന്നിരിക്കുന്നത്.

പ്രീമിയർ ലീഗിലെ 'അസിസ്റ്റ്' രാജാക്കന്മാർ:

  • താരം-ക്ലബ്-സീസൺ-അസിസ്റ്റുകൾ
  1. ബ്രൂണോ ഫെർണാണ്ടസ്-    മാഞ്ചസ്റ്റർ യുണൈറ്റഡ്-2025-2026-21
  2. തിയറി ഹെൻറി-ആഴ്സണൽ-2002-2023-20
  3. കെവിൻ ഡി ബ്രൂയിൻ-മാഞ്ചസ്റ്റർ സിറ്റി-2019-20-20
  4. മെസ്യൂട്ട് ഓസിൽ-ആഴ്സണൽ-2015-2016-19
  5. മുഹമ്മദ് സലാ-ലിവർപൂൾ-2024-2025-18

യുണൈറ്റഡിന്റെ രക്ഷകൻ; മൂന്നാം സ്ഥാനത്ത് ഫിനിഷ്

മൈക്കൽ കാരിക്കിന് കീഴിൽ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചാമ്പ്യൻസ് ലീഗിലേക്ക് നയിച്ചത് ബ്രൂണോയുടെ ഈ തകർപ്പൻ പ്രകടനമാണ്. സീസണിൽ 21 അസിസ്റ്റുകൾക്ക് പുറമെ 8 ഗോളുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 71 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് റെഡ് ഡെവിൾസ് സീസൺ അവസാനിപ്പിച്ചത്.

അവാർഡുകൾ വാരിക്കൂട്ടി നായകൻ

ഈ സീസണിലെ പ്രീമിയർ ലീഗ് 'പ്ലെയർ ഓഫ് ദി ഇയർ' (POTY) പുരസ്കാരം ഇതിനോടകം തന്നെ ബ്രൂണോയെ തേടിയെത്തിക്കഴിഞ്ഞു. ആഴ്സണലിന്റെ ഡെക്ലാൻ റൈസിനെ പിന്നിലാക്കി പ്രശസ്തമായ PFA പ്ലെയർ ഓഫ് ദി ഇയർ അവാർഡും ബ്രൂണോ ഫെർണാണ്ടസ് തന്നെ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  17 days ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  17 days ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  18 days ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  18 days ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  18 days ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  18 days ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  18 days ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  18 days ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  18 days ago