HOME
DETAILS

വിട പറയാനൊരുങ്ങി അലിവിന്റെ റമദാൻ; അവസാന വെള്ളിയാഴ്ചയിൽ പള്ളികളിൽ മനമുരുകി പ്രാർഥന

  
April 05 2024 | 10:04 AM

ramadan 2024 last friday

കോഴിക്കോട്: പരാകെ പരിമളം പരത്തി പൂത്തുലഞ്ഞ റമദാൻ, ഭൂമിയിലെ വിശുദ്ധ സഞ്ചാരം അതിവേഗം പൂർത്തിയാക്കി സൃഷ്ടാവിലേക്ക് മടങ്ങി പോവാനുള്ള ഒരുക്കത്തിലാണ്. ഈ വർഷത്തെ റമദാനിലെ അവസാന വെള്ളിയാഴ്ചയായിരുന്നു ഇന്ന്. പള്ളികളിൽ ജുമുഅ നിസ്കാരത്തിന് ശേഷം പ്രത്യേക പ്രാർഥന നടന്നു. മഴക്ക് വേണ്ടിയും ഫലസ്തീനിലെ ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടിയും വിവിധ ഇടങ്ങളിൽ പ്രാർഥനകളുണ്ടായി. റമദാനിനോടുള്ള ആദ്യ യാത്രാമൊഴിയിൽ മിക്ക പള്ളികളിലും വികാര നിർഭരമായാണ് ഖതീബുമാർ ഖുതുബയും പ്രാർഥനയും നിർവഹിച്ചത്. പല പള്ളികളിലും പ്രാർഥനയ്ക്ക് ശേഷം മരിച്ചവരുടെ ഖബറിടങ്ങളിൽ സന്ദർശനവും നടന്നു.

കടുത്ത ചൂട് കാലാവസ്ഥയുടെ അകമ്പടിയിൽ എത്തിചേർന്ന റമദാൻ വൃതമെടുപ്പ് വിശ്വാസ ലോകത്തിനു ഇരട്ടി പരീക്ഷണമാവുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും സൃഷ്ടാവുമായുള്ള നിരന്തര പ്രാർഥനപ്രാർത്ഥന സമ്പർക്കത്തിലൂടെ വിശ്വാസികൾ അതിനെ മറികടന്നു റമദാനിൽ ലയിച്ചു ചേർന്ന കാഴ്ചകൾ ആണ് എങ്ങും. അതേസമയം, ഇത്തവണ റമദാൻ കടന്നു പോവുന്നതു സമാനതകൾ ഇല്ലാത്ത വേഗത്തിൽ കടന്നു പോയെന്ന ആത്മ നൊമ്പരവും വിശ്വാസികൾ പങ്കുവെക്കുന്നു.

പ്രാർഥനക്കൊപ്പം, മനുഷ്യരുടെ വേദനകളെ അകറ്റാൻ കൂടിയുള്ളതാണ് റമദാനിലെ പുണ്യ ദിനങ്ങൾ. ഉള്ളവൻ ഇല്ലാത്തവന്റെ പ്രയാസം അറിയുക എന്ന മഹത്തായ സന്ദേശം കൂടി പങ്കുവെക്കുന്നുണ്ട്. ഒരു പുണ്യം ചെയ്താൽ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മാസമാണ് റമദാൻ. സക്കാത്ത് നിർബന്ധമാക്കപ്പെട്ട മാസമായതിനാൽ അർഹതപ്പെട്ടവരിലേക്ക് സക്കാത്ത് എത്തിച്ച് നൽകാനുള്ള ശ്രമത്തിലാണ് വിശ്വാസികൾ. റമദാൻ അവസാന ലാപിലേക്ക് പ്രവേശിച്ചതോടെ വ്യക്തികൾ, സംഘടനകൾ എല്ലാം തന്നെ റിലീഫ് പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പെരുന്നാൾ ഒരുക്കങ്ങൾക്കുള്ള കിറ്റുകളും വസ്ത്രങ്ങളും ഉൾപ്പെടെ വിവിധ സംഘടനകളും വ്യക്തികളും എത്തിക്കുന്നുണ്ട്.
 
അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് ദീർഘമേറിയ നീണ്ട പകലുകൾ, നോമ്പ് തുറയുടെ സ്നേഹത്തിലേക്ക് തുറക്കുന്ന സന്ധ്യകൾ, പ്രാർഥനയുമായി നാഥനോട് അടുക്കുന്ന പാതിരാവുകൾ എല്ലാം ഏതാനും ദിവസങ്ങൾക്ക് ശേഷം വിടപറയാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ കാലങ്ങളിലെ പാപങ്ങൾ കഴുകി കളഞ്ഞ്, വരും നാളുകളിൽ റമദാനിൽ പകർന്നുകിട്ടിയ പാഠങ്ങൾ പാലിക്കാനുള്ള തയ്യാറെടുപ്പിൽകൂടിയാണ് വിശ്വാസികൾ. അതോടൊപ്പം പെരുന്നാളിന്റെ വർണ്ണക്കാഴ്ചകളെ പ്രാർഥനാപൂർവം വരവേൽക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് വിശ്വാസികൾ. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago
No Image

ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Kerala
  •  a month ago
No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago