HOME
DETAILS

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കുഴിച്ചുമൂടി; കാണാനില്ലെന്ന് പരാതി നല്‍കിയ ഭാര്യ ഒടുവില്‍ പിടിയില്‍

  
May 26, 2026 | 3:11 AM

telangana shocker woman plots husbands murder with paramour buries body in field using jcb and files missing complaint

 


ഹൈദരാബാദ്: വിവാഹേതര ബന്ധത്തിന് തടസ്സമായി നിന്ന ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി വയലില്‍ കുഴിച്ചു മൂടിയ യുവതിയെ അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ ഗംഗാപൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ദാരുണ സംഭവം അരങ്ങേറിയത്. 42കാരനായ മുത്ത്യം റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ കല്‍പന, ഇവരുടെ കാമുകന്‍ ഗൈനി പണ്ഡാരി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പൊലിസിനെ വഴിതെറ്റിക്കാന്‍ കല്‍പന തന്നെയാണ് പരാതി നല്‍കിയത്.

12 വര്‍ഷത്തെ ദാമ്പത്യവും രണ്ട് മക്കളുമുള്ള കല്‍പന കഴിഞ്ഞ മൂന്ന് മാസമായി പണ്ഡാരിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ കുടുംബത്തില്‍ നിരന്തരം വഴക്കുകള്‍ പതിവായി. ഒടുവില്‍ ഭര്‍ത്താവിനെ വകവരുത്താന്‍ കാമുകനൊപ്പം ചേര്‍ന്ന് കല്‍പന പദ്ധതിയിടുകയായിരുന്നു.

മുത്ത്യം റെഡ്ഡിയെ വധിച്ച ശേഷം ജെസിബി ഉപയോഗിച്ച് കൃഷിയിടത്തില്‍ ആഴത്തില്‍ കുഴിയെടുത്ത് മൃതദേഹം ഒളിപ്പിച്ചു. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ഈ സ്ഥലത്ത് കല്ലും മണ്ണും നിരത്തി തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു.

മെയ് 18നാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് കല്‍പന പൊലിസിനെ സമീപിക്കുന്നത്. എന്നാല്‍, അന്വേഷണത്തിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലിസ് ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കാമുകനുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടത് കണ്ടെത്തിയതിനെ തുടര്‍ന്ന് പണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വയലില്‍ ഒളിപ്പിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പൊലിസ് ആരംഭിച്ചിട്ടുണ്ട്. ക്രൂരകൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലിസ് അന്വേഷിച്ചുവരികയാണ്.

 

An unmarried-like deception unfolded in Telangana as a woman and her lover were arrested for murdering her husband, burying his body in a field using a JCB, and later filing a fake missing person complaint to mislead the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെറിനോ മിറാക്കിള്‍, ലാസ്റ്റ് മിനുട്ട് ഗോളില്‍ സ്‌പെയിനിന്റെ സെമിപ്രവേശം; ബെല്‍ജിയത്തിന് കണ്ണീര്‍മടക്കം

Football
  •  14 hours ago
No Image

യുദ്ധഭീതിയിൽ കൂട്ടിയ ഇറക്കുമതി വിനയായി; രാജ്യത്ത് എൽപിജി ശേഖരം ആവശ്യത്തിലും കൂടുതൽ

National
  •  17 hours ago
No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  17 hours ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  18 hours ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  18 hours ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  18 hours ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  18 hours ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  18 hours ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  19 hours ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  19 hours ago