മത്സരഫലമറിയാന്‍ കാത്ത് നില്‍ക്കാതെ അവര്‍ യാത്രയായി
കോഴിക്കോട്: ഏറെ നാളത്തെ സ്വപ്നമായ ഫാന്‍സി പ്രാവ് പ്രദര്‍ശന മത്സരത്തിന്റെ ഫലമറിയാന്‍ കാത്തു നില്‍ക്കാതെ അവര്‍ മരണത്തിന്റെ കൈകളിലേക്ക് യാത്രയായി.
തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരാണ് കോഴിക്കോടു നിന്നും പ്രാവ് പ്രദര്‍ശനമത്സരം കഴിഞ്ഞു നാട്ടിലേക്കു മടങ്ങും വഴി വ്യാഴാഴ്ച അര്‍ധരാത്രി നഗരത്തിലുണ്ടായ അപകടത്തില്‍ മരണമടഞ്ഞത്.
കാറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ചാണ് തമിഴ്‌നാട് വേലൂര്‍ പൂന്തോട്ടം രംഗനായിക് അമ്മാള്‍ സ്ട്രീറ്റില്‍ സമ്പത്ത് കുമാറിന്റെ മകന്‍ പ്രദീപ് കുമാര്‍(32), സഹോദരന്റെ മകന്‍ അമര്‍നാഥ് (35) എന്നിവര്‍ മരിച്ചത്. വ്യാഴാഴ്ച നടക്കാവ് പാരിഷ് ഹാളില്‍ നടത്തിയ ഫാന്‍സി പ്രാവുകളുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാണ് ഇരുവരും ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടെത്തിയത്.
മത്സരത്തില്‍ ഇവര്‍ക്കായിരുന്നു ഒന്നാം സ്ഥാനമെന്ന് സംഘാടകര്‍ പിന്നീട് അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച അര്‍ധരാത്രി ഗാന്ധിറോഡ് ജങ്ഷനിലാണ് അപകടമുണ്ടായത്. ബീച്ച് ഭാഗത്തുനിന്നും ഗാന്ധിറോഡ് മേല്‍പ്പാലമിറങ്ങി വണ്‍വേയിലൂടെ മാവൂര്‍റോഡിലേക്ക് കയറാന്‍ ശ്രമിക്കവെ കോഴിക്കോട് നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ.്ആര്‍.ടി.സി ബസ് കാറിലിടിക്കുകയായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുരുകാനന്ദ(40)നെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപ് കുമാറാണ് കാര്‍ ഓടിച്ചിരുന്നത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ട്രാഫിക് പൊലിസും ബീച്ച് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മൂന്നു പേരെയും പുറത്തെടുത്തത്. രണ്ടു പേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."