HOME
DETAILS

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

  
May 27, 2026 | 1:17 PM

Case of attack on ED officials in Thiruvananthapuram 7 accused arrested 6 accused handed over to police by CPM

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 7 പ്രതികളെ അറസ്റ്റ് ചെയ്തു. 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം അടിച്ചു തകര്‍ത്തു. അതിക്രമത്തില്‍ ഇ.ഡി വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റിരുന്നു.

സി.പി.എം പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കുകയും കാറിന്റെ ചില്ല് എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കും ഒരു ഡ്രൈവര്‍ക്കും പരുക്കേറ്റിരുന്നു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ കൂവിവിളിച്ചാണ് സ്വീകരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് ശ്രമിച്ചതോടെ പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. അറസ്റ്റ് അനുവദിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതാക്കള്‍.

കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഇഡി ഉദ്യോഗസ്ഥരുടെ കാര്‍ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് വിട്ടയച്ചു.അതേസമയം, ഡല്‍ഹി ഇ.ഡി ആസ്ഥാനത്തെ പ്രതിഷേധത്തിനിടെ സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടില്‍ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയതായി എം.വി ജയരാജന്‍ അറിയിച്ചു.

പിണറായിയുടേ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് 12 ഓളം ഇടങ്ങളിലായി ഇ.ഡി റെയ്ഡ് ആരംഭിച്ചത്. 

 ഇഡി നടപടി പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണെന്ന് പി.രാജീവ് ആരോപിച്ചു. 'പിണറായി വിജയനെതിരായ ആക്രമണത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായി പ്രതിരോധിക്കും,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.എം.ആര്‍.എല്‍  ഓഫിസിലും എം.ഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും ഇ.ഡി പരിശോധന നടക്കുന്നുണ്ട്. സി.എം.ആര്‍.എല്‍  എക്‌സാലോജിക് കേസിലാണ് പരിശോധന നടക്കുന്നത്. ഇ.ഡി അന്വേഷണത്തിന് എതിരെ സി.എം.ആര്‍.എല്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഇ.ഡിയുടെ അന്വേഷണ നടപടികളും സമന്‍സും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍ ശശിധരന്‍ കര്‍ത്ത, കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബെഞ്ച് തള്ളിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

Kerala
  •  11 days ago
No Image

വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റ് ചാരായം: മദ്യം എത്തിച്ചുനല്‍കിയ വിദ്യാര്‍ഥിയുടെ രണ്ടാനച്ഛന്‍ വിദേശത്തേക്ക് കടന്നു

Kerala
  •  11 days ago
No Image

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവില്‍ ഹൈക്കോടതിക്കെതിരേ അസാധാരണ വിമര്‍ശനവുമായി സര്‍ക്കാര്‍

Kerala
  •  11 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍; സി.ബി.ഐ അന്വേഷണം ഹൈക്കോടതി തള്ളി

Kerala
  •  11 days ago
No Image

ഓപ്പറേഷന്‍ തൂഫാനിടെ പൊലിസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികന്‍

Kerala
  •  11 days ago
No Image

ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി, നിർദേശവുമായി സർക്കാർ

Kerala
  •  11 days ago
No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  11 days ago
No Image

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

Football
  •  11 days ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  11 days ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  11 days ago