മദ്യലഹരിയില്‍ മകന് അമ്മയെ തലക്കടിച്ചുകൊന്നു
സുല്‍ത്താന്‍ ബത്തേരി: മദ്യ ലഹരിയിലെത്തിയ മകന് അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. പഴുപ്പത്തൂര്‍ കാവുംങ്കര കുറുമകോളനിയിലെ ചന്ദ്രിക(47)യാണ് മകന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മകന് പ്രദീപിനെ(26) ബത്തേരി പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
മദ്യലഹരിയില്‍ എത്തിയ പ്രദീപ് അമ്മ ചന്ദ്രികയെ മരക്കഷ്ണം ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഇത് തടയാന്‍ ശ്രമിച്ച രണ്ടാനച്ഛന് ബാലകൃഷ്ണനെയും പ്രദീപ് മര്‍ദിച്ചു. തലക്ക് പിന്നില്‍ അടിയേറ്റ് ചന്ദ്രിക ബോധരഹിതയായി. രാത്രി ഒന്‍പതോടെ പ്രദീപ് സമീപ വാസികളോട് സംഭവം പറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചന്ദ്രികയെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 11 ഓടെ മരിച്ചു. ഈ സമയത്താണ് മര്‍ദനമേറ്റ ബാലകൃഷ്ണനും വീട്ടിലുണ്ടന്ന വിവരം പ്രദീപ് പറഞ്ഞത്. പിന്നീട് ബാലകൃഷ്ണനെയും നാട്ടുകാര്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പ്രദീപിനെ ബത്തേരി പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സംഭവം നടന്ന പഴുപ്പത്തൂര്‍ ഭാഗത്ത് വ്യാപകമായി വ്യാജ മദ്യവില്‍പ്പന നടക്കുന്നുണ്ടന്നും ഇതാണ് സംഭവത്തിന് പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."