HOME
DETAILS

നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഗുഡ്‌സ് വാഹനം ഇടിച്ച് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

  
May 29, 2026 | 9:35 AM

goods-vehicle-hits-parked-scooter-four-year-old-girl-dies

കണ്ണൂര്‍: സ്‌കൂട്ടറില്‍ ഗുഡ്‌സ് വാഹനം ഇടിച്ച് നാല് വയസ്സുകാരി മരിച്ചു. കുറ്റിയാട്ടൂര്‍ പാവന്നൂര്‍ കടവ് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്.  കുറ്റിക്കുന്നുമ്മല്‍ പി.കെ. മുഹമ്മദ് സാജിദ് എം.കെ. മൈമൂനത്ത് ദമ്പതികളുടെ മകള്‍ തഷ്‌റീഫ(4)യാണ് മരിച്ചത്.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ മാതാപിതാക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് അമിതവേഗത്തില്‍ എത്തിയ ഗുഡ്‌സ് വാഹനം ഇടിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം.

ഗുരുതരമായി പരുക്കേറ്റ തഷ്‌റീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരുക്കേറ്റ മാതാപിതാക്കളായ സാജിദും മൈമൂനത്തും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പാവന്നൂര്‍ എ.എല്‍.പി സ്‌കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയായി തഷ്‌റീഫയെ ചേര്‍ത്തിരുന്നു. സ്‌കൂളില്‍ പോകാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു ദാരുണ അപകടം ഉണ്ടായത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിവിന് പിന്നാലെ വൻ തിരിച്ചുവരവ്; ദുബൈയിൽ സ്വർണ്ണവിലയിൽ വലിയ വർദ്ധനവ്

uae
  •  4 hours ago
No Image

'സതീശന്‍ ആദ്യമായി ഒരു കാര്യം പറഞ്ഞതാണ്, മോദി അപ്പോ തന്നെ ഫോണെടുത്ത് കുത്തി'; ഇ.ഡി റെയ്ഡ് മോദി-വി.ഡി ഡീലെന്ന ആരോപണത്തില്‍ പരിഹാസവുമായി മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളും നടപ്പാക്കും; കേരളത്തെ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി 

Kerala
  •  4 hours ago
No Image

ശസ്ത്രക്രിയക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു; മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഡൈനിങ് ടേബിളില്‍ നിന്ന് വീണ് പരുക്കേറ്റ മൂന്ന് വയസുകാരി മരിച്ചു

Kerala
  •  5 hours ago
No Image

അതിവേഗ റെയില്‍ പദ്ധതിയുമായി ഇ. ശ്രീധരന്‍; ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും 

Kerala
  •  6 hours ago
No Image

'പ്രായമല്ല, പ്രകടനമാണ് പ്രധാനം'; വൈഭവ് സൂര്യവന്‍ഷിയെ ടീമിലെടുക്കണമെന്ന ആവശ്യവുമായി ഗാവസ്‌കര്‍

Cricket
  •  6 hours ago
No Image

കമ്മിൻസിനെയും ബുംറയെയും തല്ലിച്ചതച്ച 15-കാരൻ; ഓറഞ്ച് ക്യാപ് നേടിയിട്ടും വൈഭവ് സൂര്യവംശി ഇപ്പോഴും കാർട്ടൂൺ കാണുന്നത് എന്തുകൊണ്ട്?

Cricket
  •  6 hours ago
No Image

പൂനെയില്‍ വ്യാജമദ്യ ദുരന്തം; 18 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  7 hours ago
No Image

ഞങ്ങൾക്ക് തെറ്റുപറ്റി, മാപ്പാക്കണം...! ഒടുവിൽ രോഹിത് ശർമ്മയ്ക്ക് മുന്നിൽ തലകുനിച്ച് മുംബൈ ഇന്ത്യൻസ് മേധാവികൾ; ഹാർദിക്ക് ടീം വിടുന്നു!

Cricket
  •  7 hours ago