HOME
DETAILS

രാഹുൽ ഗാന്ധിക്കെതിരെ ഹരജി നൽകിയ ബി.ജെ.പി പ്രവർത്തകൻ ഇനി 'കൊക്രോച്ച് ജനതാ പാർട്ടിക്ക്' പുറകെ; കോടതിയിൽ ഹരജി

  
Web Desk
May 29, 2026 | 1:04 PM

BJP worker who filed petition against CJP party petition in court

അലഹബാദ്: കേന്ദ്ര സർക്കാരിനെതിരെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് യുവജന കൂട്ടായ്മയായ 'കൊക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജിത്ത് ദീപ്കക്കെതിരെ എൻ.ഐ.എ, ഇ.ഡി അന്വേഷണങ്ങൾക്ക് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി.

കർണാടകയിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകനായ എസ്. വിഗ്നേഷ് ശിശിറാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് കോടതിയിൽ ഹരജി നൽകിയതും ഇതേ വ്യക്തിയായിരുന്നു.

കോടതി വിചാരണയ്ക്കിടെ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമർശങ്ങളോടുള്ള യുവാക്കളുടെ പ്രതികരണമായാണ് മെയ് 16-ന് ഈ ആക്ഷേപഹാസ്യ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ത്യയിലെ യുവാക്കളെല്ലാവരും മടിയന്മാരും എപ്പോഴും ഓൺലൈനിൽ വെറുതെ സമയം പാഴാക്കുന്നവരുമാണ് എന്നായിരുന്നു പരാമർശം.

തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെയാണ് കോക്രോച്ച് ജനതാ പാർട്ടി ഉടലെടുത്തത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ 30-കാരൻ അഭിജീത് ദിപ്കെയാണ് ഈ 'പാറ്റ പാർട്ടി'യുടെ സ്ഥാപകൻ.

യുഎസിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ അഭിജീത്, മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ വളണ്ടിയറായി പ്രവർത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമർശത്തിന് പിന്നാലെ, എല്ലാ 'പാറ്റകൾക്കുമായി' ഒരു പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണെന്ന് ദിപ്കെ പ്രഖ്യാപിക്കുകയായിരുന്നു.

ഇപ്പോൾ അഭിജിത്ത് ദീപ്ക രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് യുവാക്കളെ പ്രേരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഹരജി നൽകിയിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രഖ്യാപിക്കുന്നതിനൊപ്പം പാർട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകൾ അടിയന്തരമായി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.

എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ സി.ജെ.പിയുടെ അക്കൗണ്ടുകൾ ഉടൻ തന്നെ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന് അടിയന്തര ഉത്തരവ് നൽകണമെന്നാണ് ഹരജിക്കാരന്റെ പ്രധാന ആവശ്യം. ഹരജി വരും ദിവസങ്ങളിൽ കോടതി പരിഗണിച്ചേക്കും.

 

A BJP worker who previously filed a legal petition against Congress leader Rahul Gandhi has now approached the court with a new petition, this time targeting the "CJP party"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പസഫിക് സമുദ്രത്തില്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ചൈന; ലക്ഷ്യം അമേരിക്ക?; സഖ്യകക്ഷികളും ആശങ്കയില്‍ 

International
  •  7 days ago
No Image

ഫുജൈറ സര്‍ക്കാരുമായി 10 വര്‍ഷത്തെ ഇന്ധന വിതരണ കരാറില്‍ ഇത്തിഹാദ് എനര്‍ജി; 350 മില്യണ്‍ ഡോളറിന്റെ റിഫൈനറി പദ്ധതിക്ക് അതിവേഗം

uae
  •  7 days ago
No Image

കള്ളാടി തുരങ്കപാതയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം, ഒരാളെ പുറത്തെടുത്തു

Kerala
  •  7 days ago
No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  7 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  7 days ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  7 days ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  7 days ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  7 days ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  7 days ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  7 days ago