HOME
DETAILS

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

  
Web Desk
May 31, 2026 | 2:34 PM

kozhikode medical college icu abuse case survivor to meet chief minister tomorrow seeking reinvestigation

കോഴിക്കോട്: മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ അട്ടിമറിശ്രമം നടത്തിയവർക്കെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് നാലിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കും സംഘടനകൾക്കുമെതിരെയുള്ള അന്വേഷണം നിലച്ച സാഹചര്യത്തിലാണ് അതിജീവിതയുടെ നീക്കം.

2023 മാർച്ച് 18-നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) വച്ച് അറ്റൻഡർ എം.എം ശശീന്ദ്രൻ പീഡിപ്പിക്കുകയായിരുന്നു. ഭരണാനുകൂല സർവീസ് സംഘടനകൾ പ്രതിയെ സംരക്ഷിക്കാൻ പരസ്യമായി രംഗത്തിറങ്ങിയത് അന്ന് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ അതിജീവിതയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്കൊടുവിലാണ് പ്രതിക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായത്.

അന്ന് പ്രതിപക്ഷത്തായിരുന്നപ്പോൾ തനിക്ക് പൂർണ്ണ പിന്തുണ നൽകിയവർ ഇന്ന് ഭരണ നേതൃത്വത്തിൽ എത്തിയ സാഹചര്യത്തിൽ, കേസിൽ അർഹമായ നീതിയും നിഷ്പക്ഷമായ അന്വേഷണവും ഉണ്ടാകുമെന്നാണ് അതിജീവിത കരുതുന്നത്. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന മുൻ ഭരണകാലത്തെ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പ്രത്യാശ പ്രകടിപ്പിച്ചു.

 

the survivor of the kozhikode medical college icu sexual assault case will meet chief minister pinarayi vijayan tomorrow. she is seeking a comprehensive reinvestigation into the incident, expressing dissatisfaction with the current probe and alleging that there were attempts by certain hospital staff and officials to dilute the case and protect the accused.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  2 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  2 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  2 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  2 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  2 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  2 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  2 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  2 days ago