HOME
DETAILS

സെൻസസ്; ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്റർമാരാക്കിയതിൽ പ്രതിഷേധം

  
കെ. കൃഷ്ണകുമാർ
June 02, 2026 | 3:34 AM

Census Protest over appointing higher secondary teachers as enumerators

തൃശൂർ: ഗസറ്റഡ് തസ്തികയിലുള്ള ഹയർസെക്കൻഡറി അധ്യാപകരെ സെൻസസ് ജോലിയിൽ എന്യൂമറേറ്റർമാരായി നിയോഗിച്ചതിനെതിരേ പ്രതിഷേധം ഉയരുന്നു. സെൻസസ് കമ്മിഷണറുടെ നിയമാവലിയിൽ ഹയർസെക്കൻഡറി അധ്യാപകരെ സൂപ്പർവൈസർമാർ മുതൽ ട്രെയിനർമാർ വരെയായി മാത്രമേ നിയമിക്കാവൂ എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് നിലവിലെ നടപടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

പലയിടത്തും  തഹസിൽദാർമാർ ഹയർസെക്കൻഡറി അധ്യാപകരെ എന്യൂമറേറ്ററായി നിയമിച്ചിരിക്കുകയാണ്. ഹയർ സെക്കൻഡറി അധ്യാപകരുടെ ഗസറ്റഡ് പദവി പരിഗണിക്കാതെയാണ് എന്യൂമറേറ്റർ നിയമനമെന്നാണ് ആരോപണം.

കഴിഞ്ഞകാലങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപകരെ സെൻസസ് എന്യൂമറേറ്റർമാരായി നിയമിച്ചിരുന്നില്ല. ഗസറ്റഡ് പദവി പരിഗണിച്ച് ട്രെയിനർമാരോ സൂപ്പർവൈസർമാരോ ആയാണ് നിയോഗിച്ചിരുന്നതെന്നും അധ്യാപകർ പറയുന്നു. നിലവിൽ പല സ്‌കൂളുകളിലെയും ഭൂരിഭാഗം ഹയർ സെക്കൻഡറി അധ്യാപകരെയും എന്യൂമറേറ്റർമാരായി നിശ്ചയിച്ചത് അവരുടെ പദവിയെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം. 

ഹയർ സെക്കൻഡറി അധ്യാപകരുടെ സേവനം സെൻസസ് നടപടികൾക്ക് അത്യാവശ്യമാണെങ്കിൽ ഗസറ്റഡ് പദവിക്ക് അനുയോജ്യമായ സൂപ്പർവൈസർ അല്ലെങ്കിൽ ട്രെയിനർ ചുമതലകളിലേക്ക് നിയമനം വേണമെന്നാവശ്യപ്പെട്ട് പരാതി നൽകാൻ അധ്യാപകസംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

Higher secondary school teachers have expressed strong protest against the government's decision to assign them as enumerators for the upcoming census duty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാല്‍ പുഴുവരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, 48 മണിക്കൂറിനകം റിപോര്‍ട്ട് നല്‍കണം

Kerala
  •  3 hours ago
No Image

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണ വിജയനെ ഉടൻ ചോദ്യം ചെയ്യില്ലെന്ന് ഇ.ഡി

Kerala
  •  3 hours ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതര അനാസ്ഥ; ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാല്‍ പുഴുവരിച്ച നിലയില്‍, ബന്ധുക്കളുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

നെഞ്ചില്‍ ചവിട്ടി വാരിയെല്ലുകള്‍ തകര്‍ത്തു; ഒന്നര വയസുകാരന്റെ കൊലപാതകം വിവാഹത്തിന് കുഞ്ഞ് 'ബാധ്യത'യാകുമെന്ന് കരുതി, രണ്ടാനച്ഛന്റെ ക്രൂരത പുറത്ത്

Kerala
  •  4 hours ago
No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  4 hours ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  4 hours ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  4 hours ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്; നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കം

Kerala
  •  5 hours ago
No Image

സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടലിലെ തകരാർ പരിഹരിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

National
  •  5 hours ago
No Image

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളായ ഉദ്യോ​ഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  5 hours ago