HOME
DETAILS

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

  
Web Desk
June 02, 2026 | 7:52 AM

three-held-in-kaloor-girls-attack-case-police-investigation

കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ആല്‍വിന്‍, അരുണ്‍, സാബിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാംപ്രതിയായ അക്ബര്‍ അലിയെ പിടികൂടാനുണ്ട്. കലൂര്‍ ഭാഗത്തു നിന്നുതന്നെയാണ് പ്രതികളെ പിടികൂടിയത്. റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് 11 പേരടങ്ങുന്ന സംഘം ആക്രമണം നടത്തിയത്. 

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം നടന്നത്. വഴിയിലൂടെ നടന്നു പോവുകയായിരുന്ന യുവതികളെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ഇവരെ ക്രൂരമായി മര്‍ദിച്ചത്. പരുക്കേറ്റ പെണ്‍കുട്ടികളില്‍ ഒരാളെ ഗുരുതരാവസ്ഥയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പുലര്‍ച്ചെ താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടികളെ വഴിയില്‍ തമ്പടിച്ചിരുന്ന സംഘം തടഞ്ഞു നിര്‍ത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയുമായിരുന്നു. ഇത് ചോദ്യം ചെയ്യാനും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും ശ്രമിച്ചതോടെ അക്രമിസംഘം യുവതിയുടെ കൈ തിരിച്ചു പിടിച്ച് ഫോണ്‍ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു.

തുടര്‍ന്ന് യുവതിയെ റോഡിലേക്ക് തള്ളിയിട്ട് നെഞ്ചിലും വയറിലും ബൂട്‌സ് ധരിച്ച കാലുകള്‍ കൊണ്ട് ക്രൂരമായി ചവിട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

 

Police have detained three individuals in connection with the alleged attack on girls in Kaloor. The incident, which triggered concern among local residents and renewed discussions about public safety, is currently under investigation. Authorities are questioning the suspects and collecting evidence to determine the sequence of events and the motive behind the attack

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  a day ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  a day ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  a day ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  a day ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  2 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  2 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  2 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  2 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  2 days ago