HOME
DETAILS

മേഘങ്ങള്‍ തൊട്ട്...; എവറസ്റ്റിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക പാറിച്ച് വയനാട്ടുകാരി

  
മുബഷിര്‍ മീത്തല്‍പീടിക
June 03, 2026 | 5:28 AM

wayanad-woman-hoists-indian-flag-on-mount-everest-summit

പനമരം: എവറസ്റ്റിന്റെ നെറുകയില്‍ ഇന്ത്യന്‍ പതാക പാറിച്ച് വയനാട്ടുകാരി. പനമരത്തെ വൈശ്യമ്പത്ത് സുഹറ സിറാജാണ് സ്വപ്‌നനേട്ടം കൈവരിച്ചത്. വര്‍ഷങ്ങളായുള്ള പരിശീലനവും നിശ്ചയദാര്‍ഢ്യവും വെല്ലുവിളികളെ അതിജീവിച്ചുമാന് മനക്കരുത്തിനാല്‍ സുഹറ ചരിത്രത്തില്‍ ഇടം നേടിയത്.

മഞ്ചേരിയില്‍ ജനിച്ച സുഹറ, പനമരം വൈശ്യമ്പത്ത് സിറാജിന്റെ ഭാര്യയാണ്. രണ്ട് കുട്ടികളുടെ മാതാവായ ഈ നാല്‍പ്പതുകാരി കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി പര്‍വതങ്ങളെ കാല്‍ക്കീഴിലാക്കുകയാണ്. കുടുംബ ജീവിതത്തിന്റെയും മാതൃത്വത്തിന്റെയും ഉത്തരവാദിത്തങ്ങള്‍ക്ക് ഇടയിലും സാഹസിക സ്വപ്നങ്ങളെ കൈവിടാതെ മുന്നേറിയതാണ് സുഹറയുടെ വിജയത്തിന്റെ പ്രത്യേകത.

മലകയറ്റം ഒരു വിനോദമല്ല, അതിജീവനത്തിന്റെ പരീക്ഷണമാണ്, കഠിനമായ പരിശീലനവും ശാരീരികമാനസിക തയ്യാറെടുപ്പുകളും അനേകം ത്യാഗങ്ങളുമാണ് സുഹറയെ എവറസ്റ്റിന്റെ കൊടുമുടിയിലെത്തിച്ചത്. പ്രശസ്തമായ എലൈറ്റ് എക്‌സ്‌പെഡിഷന്‍ ഏജന്‍സിക്കൊപ്പമായിരുന്നു എവറസ്റ്റ് ദൗത്യം. 8,848 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കീഴടക്കുക എന്നത് മനുഷ്യന്റെ സഹനശേഷിയെ പരമാവധി പരീക്ഷിക്കുന്ന വെല്ലുവിളിയാണ്.

ഓക്‌സിജന്റെ കുറവ്, കൊടുംതണുപ്പ്, ശക്തമായ കാറ്റ്, അപകടകരമായ മഞ്ഞുപാളികള്‍ തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഓരോ ചുവടിലും മലകയറ്റക്കാരെ കാത്തിരിക്കുന്നത്. എന്നാല്‍, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സുഹറ തന്റെ ലക്ഷ്യത്തിലെത്തി. ഇതോടെ നിരവധി യുവതികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ സ്വപ്നങ്ങള്‍ കാണാനുള്ള പ്രചോദനമാണ് സുഹറ പകര്‍ന്ന് നല്‍കിയത്.

 

 

A woman from Wayanad, Kerala, has achieved a remarkable milestone by successfully reaching the summit of Mount Everest, the world's highest peak. Marking the achievement with pride, she hoisted the Indian national flag at the top of Everest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Kerala
  •  3 hours ago
No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  3 hours ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  3 hours ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  3 hours ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  3 hours ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  3 hours ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  4 hours ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  4 hours ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  4 hours ago