HOME
DETAILS

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

  
June 03, 2026 | 4:26 AM

single window portal shuts down plus one applicants scramble to apply

മലപ്പുറം: പ്ലസ് വൺ ഏകജാലകം അപേക്ഷാ സമർപ്പണം ഇന്നലെ മണിക്കൂറുകളോളം മുടങ്ങി. അവസാന തീയതി ഇന്നായിരിക്കെ സാങ്കേതിക തകരാർ വിദ്യാർഥികളെ ആശങ്കയിലായി. ഇന്നലെ രാവിലെ മുതൽ അപേക്ഷ സമർപ്പിക്കുമ്പോൾ 'കാൻഡിഡേറ്റ് ലോഗിൻ '  സൃഷ്ടിക്കുന്നതിന് സാധ്യമാകുന്നില്ലെന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. വീണ്ടും ശ്രമിക്കുമ്പോൾ 6 മണിക്കൂർ കഴിഞ്ഞ് ശ്രമിക്കുക എന്ന സന്ദേശം കാണിച്ച് ലോഗിൻ ബ്ലോക്ക് ആകും. ഇതോടെ നിരവധി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാതായി. സ്‌കൂളിൽനിന്ന് ക്ലബ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസവും വിദ്യാർഥികളെ വലച്ചു. 

കഴിഞ്ഞ മാസം 25 മുതലാണ് പ്ലസ് വൺ ഏകജാലക അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഇന്ന് വൈകുന്നേരം 5ന് സമാപിക്കും. ഇതുവരെ അപേക്ഷിച്ചത് 4,41,470 വിദ്യാർഥികളാണ്. ഇതിൽ 4,32,155 പേരുടെ അപേക്ഷാ സമർപ്പണം പൂർത്തിയായി. അപേക്ഷകരിൽ 4,04,941 പേരും എസ്.എസ്.എൽ.സി വിജയിച്ചവരാണ്.

3,84,440 പേർക്കാണ് ഏകജാലകത്തിൽ സീറ്റ് ലഭിക്കുക. എന്നാൽ അപേക്ഷകരുടെ എണ്ണം ഇതുവരെ 4,41,470 ആയി. മലബാറിലായിരിക്കും ഇത്തവണയും സീറ്റ് പ്രതിസന്ധി. അൺ എയ്ഡഡ് ഉൾപ്പെടെ 4,39,184 സീറ്റുണ്ടെന്നാണ് സർക്കാർ പറയുന്നത്. എട്ടിന് ട്രയൽ അലോട്ട്‌മെന്റും 15ന് ആദ്യ അലോട്ട്‌മെന്റും നടത്തും. 

 

the closing of the 'single window' admission portal has left many plus one aspirants in kerala in a tough spot. with the deadline ending unexpectedly or the system shutting down, students and parents are rushing around trying to figure out alternative options or waiting for further updates from the education department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  9 days ago
No Image

നിരത്തിലിറങ്ങാതെ കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്: രണ്ട് കോടിയുടെ ബസ് രണ്ടര മാസമായി ഷെഡിൽ

Kerala
  •  9 days ago
No Image

പഠനം മടുക്കുന്നു; സ്‌കൂൾ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കിൽ ഞെട്ടിക്കുന്ന കണക്കുകൾ

Kerala
  •  9 days ago
No Image

ആലപ്പുഴയില്‍ രാഷ്ട്രീയ പോര് മുറുകുന്നു: ജി. സുധാകരന്‍ എം.എല്‍.എയ്‌ക്കെതിരെ പരസ്യ താക്കീതുമായി സി.പി.എം; സംരക്ഷണവുമായി യു.ഡി.എഫ്

Kerala
  •  9 days ago
No Image

ആടി വാ കാറ്റേ... ഇനി ഓർമകളിൽ മാത്രം; മലയാളം പഠിച്ചില്ല; മലയാളിയുടെ മനസ് കീഴടക്കി

Kerala
  •  9 days ago
No Image

ഓണം പ്രമാണിച്ച് റെയില്‍വേയുടെ സമ്മാനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു, ബുക്കിങ് ഉടന്‍

Kerala
  •  9 days ago
No Image

ദോഹയില്‍ ഉഗ്ര സ്‌ഫോടനശബ്ദം; വ്യോമപ്രതിരോധ സംവിധാനം സജീവമാക്കി യുഎ.ഇ; ഗള്‍ഫില്‍ ആശങ്ക

uae
  •  9 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലെത്തിക്കും; എംബസി സ്ഥിരീകരണത്തിനായി കാത്ത് കുടുംബം

International
  •  9 days ago
No Image

എസ്.ഐ. ആർ: യു.എൻ റിപ്പോർട്ടർമാർ ഇന്ത്യയോട് ചോദിച്ച ഏഴ് ചോദ്യങ്ങൾ

National
  •  9 days ago
No Image

സൗദി മന്ത്രിസഭയില്‍ ചെറിയ പുനഃസംഘടന; വ്യവസായ മന്ത്രിയായി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍

Saudi-arabia
  •  9 days ago