HOME
DETAILS

വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം കുറഞ്ഞു, എന്ത് ശിക്ഷയും ഏല്‍ക്കാന്‍ തയ്യാര്‍'; കോഴിക്കോട് ഇരട്ട ക്കൊലക്കേസ് പ്രതി മുഹമ്മദാലി

  
June 03, 2026 | 6:00 AM

mind is relieved now ready for any punishment double murder convict muhammadali reacts after victims identity confirmed

 


കോഴിക്കോട്: പതിറ്റാണ്ടുകള്‍ക്ക് മുമ്പ് താന്‍ നടത്തിയ ഇരട്ടക്കൊലപാതകങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയതോടെ മനസ്സിന്റെ ഭാരം ഇറങ്ങിക്കിട്ടിയെന്ന് പ്രതി മുഹമ്മദാലി. താന്‍ കൊലപ്പെടുത്തിയ ആളുകളില്‍ ഒരാളെ പൊലിസ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കോടതി നല്‍കുന്ന എന്ത് ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും വേങ്ങര സ്വദേശിയായ മുഹമ്മദാലി മാധ്യമങ്ങളോട് പറഞ്ഞു. മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചതിനാലാണ് ഒടുവില്‍ പൊലിസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതെന്നും ഇയാള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം (2025) ജൂണിലാണ് താന്‍ 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഹമ്മദാലി വേങ്ങര പൊലിസ് സ്റ്റേഷനില്‍ നേരിട്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ പൊലിസ് ഇത് മാനസികാസ്വാസ്ഥ്യം മൂലമുള്ള വെളിപ്പെടുത്തലായി തള്ളിക്കളഞ്ഞെങ്കിലും പിന്നീട് നടത്തിയ ഗൗരവതരമായ അന്വേഷണത്തില്‍ വിവരങ്ങള്‍ സത്യമാണെന്ന് തെളിയുകയായിരുന്നു. 1986ല്‍ കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചത്. ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് 16ാം വയസ്സില്‍ മോഹനനെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

ഇതിനുശേഷം 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വച്ച് മറ്റൊരാളെക്കൂടി കൊലപ്പെടുത്തിയതായും മുഹമ്മദാലി സമ്മതിച്ചിട്ടുണ്ട്. തന്റെ പണം തട്ടിപ്പറിച്ചയാളെ സുഹൃത്തായ 'കഞ്ചാവ് ബാബു'വിനൊപ്പം ചേര്‍ന്ന് മര്‍ദിച്ച്, മണലില്‍ മുഖം പൂഴ്ത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം പണം വീതം വച്ച് ഇരുവരും രണ്ട് വഴിക്ക് പിരിയുകയായിരുന്നു. മുഹമ്മദാലിയുടെ ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഏഴംഗ ക്രൈംബ്രാഞ്ച് സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

 

Muhammadali, who voluntarily confessed to committing two murders over three decades ago in Kozhikode, expressed relief after the Crime Branch successfully identified one of his victims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  3 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  3 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  3 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  3 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  3 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  3 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  3 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  3 days ago