HOME
DETAILS

ഹാലണ്ടിന്റെ പേര് പറഞ്ഞ് വോട്ട് പിടുത്തം; റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കെതിരെ നിയമനടപടിക്ക് മാഞ്ചസ്റ്റർ സിറ്റി

  
Web Desk
June 04, 2026 | 1:19 PM

manchester city to take legal action against real madrid presidential candidate over erling haaland transfer claim

മാഡ്രിഡ്: റയൽ മാഡ്രിഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ പേര് വോട്ട് നേടാനായി ഉപയോഗിച്ച സ്ഥാനാർത്ഥിക്കെതിരെ കടുത്ത നിയമനടപടിയുമായി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി. റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ എൻറിക് റിക്വൽമെ താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ഹാലൻഡിനെ ക്ലബ്ബിലെത്തിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചതാണ് മാഞ്ചസ്റ്റർ സിറ്റിയെ ചൊടിപ്പിച്ചത്.

വരുന്ന ഞായറാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്റായ ഫ്ലോറന്റിനോ പെരസിനെയാണ് 37 കാരനായ എൻറിക് റിക്വൽമെ നേരിടുന്നത്. ബുധനാഴ്ച ഒരു സ്പാനിഷ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് റിക്വൽമെ കായികലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം നടത്തിയത്. 79 കാരനായ പെരസിനെ അട്ടിമറിച്ച് താൻ അധികാരത്തിൽ വന്നാൽ നോർവീജിയൻ സ്‌ട്രൈക്കർ എർലിംഗ് ഹാലണ്ട് റയലിൽ എത്തുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, 'ഹാലൻഡ് 9' എന്ന് എഴുതിയ റയൽ മാഡ്രിഡ് ജേഴ്സി ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്തു.

വാഗ്ദാനം ലംഘിച്ചാൽ വൻ തുക നഷ്ടപരിഹാരം!

ഹാലണ്ടിന് പുറമെ സിറ്റിയുടെ സ്പാനിഷ് മിഡ്‌ഫീൽഡർ റോഡ്രിയെയും മാഡ്രിഡിൽ എത്തിക്കുമെന്ന് റിക്വൽമെ അവകാശപ്പെട്ടു. "ഈ കളിക്കാരെ ടീമിലെത്തിക്കുമെന്ന എന്റെ വാഗ്ദാനം ഞാൻ ലംഘിച്ചാൽ, റയൽ മാഡ്രിഡ് അംഗങ്ങളുടെ അടുത്ത സീസണിലെ വരിസംഖ്യയുടെ 100 ശതമാനവും ഞാൻ സ്വന്തം കൈയിൽ നിന്ന് നൽകുമെന്ന ഗ്യാരണ്ടി പത്രത്തിൽ ഒപ്പിട്ടിട്ടുണ്ട്. ഹാലണ്ടിന് ഒരു റിലീസ് ക്ലോസ് ഉണ്ട്, അവന് മാഡ്രിഡിലേക്ക് വരാൻ ആഗ്രഹവുമുണ്ട്," റിക്വൽമെ പറഞ്ഞു.

കടുത്ത ഭാഷയിൽ മറുപടി നൽകി മാഞ്ചസ്റ്റർ സിറ്റി

എന്നാൽ വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ മാഞ്ചസ്റ്റർ സിറ്റി ഈ വാദങ്ങളെല്ലാം പൂർണ്ണമായി തള്ളി. ഹാലണ്ട് റയൽ മാഡ്രിഡിലേക്ക് മാറാൻ യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാക്കിയ സിറ്റി, അനുവാദമില്ലാതെ തങ്ങളുടെ കളിക്കാരന്റെ ചിത്രം (Image) തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

"എർലിംഗ് ഹാലണ്ടിന്റെ ഭാവിയെക്കുറിച്ച് സ്പെയിനിൽ നിന്ന് പ്രചരിക്കുന്ന വാർത്തകൾ തികച്ചും അസത്യമാണ്. ഇത് സംഭവിക്കാൻ ഒരു സാധ്യതയുമില്ല, അതിനുള്ള യാതൊരു കരാർ വ്യവസ്ഥയും നിലവിലില്ല. ഈ സാഹചര്യത്തിൽ ഞങ്ങളുടെ കളിക്കാരന്റെ ഇമേജ് ദുരുപയോഗം ചെയ്തതിന് നിയമനടപടി സ്വീകരിക്കുന്നത് ക്ലബ്ബിന്റെ പരിഗണനയിലാണ്," മാഞ്ചസ്റ്റർ സിറ്റി വക്താവ് വ്യക്തമാക്കി.

2025 ജനുവരിയിലാണ് ഹാലണ്ട് സിറ്റിയുമായി റെക്കോർഡ് തുകയ്ക്ക് 10 വർഷത്തെ പുതിയ കരാറിൽ ഒപ്പുവെച്ചത്. എത്തിഹാദ് സ്റ്റേഡിയത്തിൽ താൻ തികച്ചും സന്തുഷ്ടനാണെന്ന് കഴിഞ്ഞ ഏപ്രിലിൽ താരം വ്യക്തമാക്കിയിരുന്നു. 2006 ന് ശേഷം റയൽ മാഡ്രിഡിൽ നടക്കുന്ന ആദ്യത്തെ മത്സര സ്വഭാവമുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ റിക്വൽമെ നടത്തുന്ന ഈ നീക്കങ്ങളെ ഹാലാണ്ടിന്റെ ഏജന്റ് റാഫേല പിമെന്റയും പിതാവ് ആൽഫിയും ചിരിച്ചു തള്ളുകയാണ് ചെയ്തത്. "എല്ലാം കേൾക്കാൻ നല്ല രസമുണ്ട്, പക്ഷേ ഇതിൽ ഒട്ടും സത്യമില്ല," എന്ന് ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, നിലവിൽ ഒരു വർഷത്തെ കരാർ ബാക്കിയുള്ള റോഡ്രിക്കായുള്ള ഓഫറുകൾ കേൾക്കാൻ പോലും സിറ്റി തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്ത സീസണിലും താരം ടീമിനൊപ്പം ഉണ്ടാകും. കരാർ പുതുക്കുന്നതിനായുള്ള പ്രാഥമിക ചർച്ചകൾ ക്ലബ്ബ് ആരംഭിച്ചിട്ടുണ്ടെങ്കിലും, തന്റെ മുന്നിലുള്ള മറ്റ് ഓപ്ഷനുകൾ കൂടി പരിഗണിച്ച ശേഷമേ റോഡ്രി അന്തിമ തീരുമാനമെടുക്കൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  7 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  7 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  7 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  7 days ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  7 days ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  7 days ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  7 days ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  7 days ago