പിസ്സ ഡെലിവറിയ്ക്കായെത്തി;യു.എസില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു
ന്യൂഡല്‍ഹി: യു.എസില്‍ പിസ്സ ഡെലിവറിക്കിടെ ഇന്ത്യന്‍ യുവാവിന് വെടിയേറ്റ് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ അന്‍ഷുല്‍ കുന്‍ച എന്ന 28കാരനാണ് നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്നു അന്‍ഷുല്‍. ഒഴിവുസമയങ്ങളില്‍ അധികവരുമാനം കണ്ടെത്താനായാണ് പിസ്സ ഡെലിവറി തെരഞ്ഞെടുത്തത്. വ്യാജ ഓര്‍ഡര്‍ നല്‍കി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി അന്‍ഷുലിനെ അജ്ഞാതന്‍ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച്ച രാത്രി നോര്‍ത്ത് ഫിലാഡല്‍ഫിയയിലെ എഡ്ഗ്ലി സ്ട്രീറ്റിലെ റെയ്മണ്ട് റോസസ് ഹോംസിന്റെ പരിസരത്ത് നിന്ന് മൂന്ന് പിസ്സയ്ക്കായുള്ള ഓര്‍ഡര്‍ ലഭിച്ചു. ഇതനുസരിച്ച് അര്‍ധരാത്രി 12.30 ഓടെയാണ് അന്‍ഷുല്‍ പിസ്സ ഡെലിവറി ചെയ്യാനായി ഇവിടെയെത്തിയത്. തന്റെ വാഹനത്തില്‍ നിന്നിറങ്ങി വീട്ടുമുറ്റത്തേക്ക് പ്രവേശിക്കുന്നതിനിടെ അജ്ഞാതരായ മുഖംമൂടിധാരികള്‍ അന്‍ഷുലിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് അത്യാഹിത നമ്പറിലേക്ക് വിളി വന്നതിന് പിന്നാലെ പൊലിസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും അന്‍ഷുല്‍ മരിച്ചിരുന്നു. അന്‍ഷുലിന്റെ തലയുടെ പിന്‍ഭാഗത്താണ് വെടിയേറ്റിരുന്നത്.
അതേസമയം, പരിശോധനയില്‍ അന്‍ഷുല്‍ പിസ്സ ഡെലിവറി ചെയാനെത്തിയ വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ആള്‍താമസമില്ല എന്ന് വ്യക്തമായി. അന്‍ഷുല്‍ കിടന്നതിന്റെ തൊട്ടടുത്തായി മൂന്ന് വെടിയുണ്ടയുടെ ഷെല്‍ കേസിങും പൊലിസ് കണ്ടെത്തി. കൊലപാതകത്തിന്റെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
തന്റെ സഹോദരന്റെ ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് അന്‍ഷുലിന്റെ സഹോദരി അഭ്യര്‍ഥിച്ചു. അന്‍ഷുലിന്റെ കയ്യിലുണ്ടായിരുന്ന പണമോ മറ്റ് സാധനങ്ങളോ അക്രമി കൈക്കലാക്കിയില്ല. അതിനാല്‍ ഇതൊരു മോഷണശ്രമമായിരുന്നില്ലെന്നും, വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നും അന്‍ഷുലിന്റെ സഹോദരി തന്‍വി ആരോപിച്ചു.
An Indian national was fatally shot while delivering a pizza in the United States. The incident occurred during the course of his delivery work, and local authorities have launched an investigation into the shooting. The tragic death has drawn attention from the Indian community and raised concerns about the safety of delivery workers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."