HOME
DETAILS

"വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന് നാട്ടുകാരെ കാണിപ്പൂ"- ആഭരണങ്ങൾ കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ വിനയായി; യൂട്യൂബറുടെ വീട് കൊള്ളയടിച്ചു

  
Web Desk
June 08, 2026 | 1:32 PM

YouTuber shared home tour video showing gold ornaments in social media gets robbed of items worth 10 Lakh

ഭോപ്പാൽ: വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ-വെള്ളി ആഭരണങ്ങളും വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴികളുമെല്ലാം വിശദമായി കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ യൂട്യൂബർക്ക് വിനയായി. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചവർ സ്വർണം-വെള്ളി ആഭരണങ്ങളും പണവും ഉൾപ്പെടെ പത്തുലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്നു.  മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സി.സി.ടി.വി ക്യാമറകളുടെ ദിശ തിരിച്ചുവെച്ച് യുവതിയെയും വീട്ടുകാരെയും മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച. വീട്ടിൽ സൂക്ഷിച്ചിരുന്ന എനർജി ഡ്രിങ്കിന്റെ ഒരു കാർട്ടണും മോഷ്ടാക്കൾ കൊണ്ടുപോയി. 

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവമെന്നു നർവാർ പൊലീസ് പറഞ്ഞു. വീട്ടുമതിലിന് മുകളിലെ സുരക്ഷാ വയറുകൾ മുറിച്ച ശേഷമാണ് മോഷ്ടാക്കൾ  അകത്ത് കടന്നത്. പിന്നെ വീട്ടിലെ സി.സി.ടി.വി ക്യാമറകളുടെ ദിശ മാറ്റിവെക്കുകയും അലമാരകൾ പൊളിച്ച് ഏകദേശം 1.91 ലക്ഷം രൂപയും സ്വർണ -വെള്ളി ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. മുഖംമറച്ചെത്തിയ മോഷ്ടാവ് വടി കൊണ്ട് ക്യാമറ തിരിച്ചുവെയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന സംശയവും  പൊലീസ് ഉന്നയിക്കുന്നു. 

പുലർച്ചെ നാലുമണിയോടെയാണ് രചനയും കുടുംബാംഗങ്ങളും മുറി പുറത്തുനിന്ന് പൂട്ടിയിട്ടതായി അറിയുന്നത്. ഇവർ വിവരമറിയിച്ചതനുസരിച്ച് എത്തിയ ബന്ധുക്കളാണ് ഇവരെ മുറിയിൽ നിന്ന് പുറത്തിറക്കിയത്. സാമൂഹികമാധ്യമങ്ങളിൽ ഒരുലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബറാണ്  രചന. അടുത്തിടെ വീടും ആഭരണങ്ങളും പണവും ജീവിതശൈലിയുമെല്ലാം വെളിപ്പെടുത്തുന്ന വിഡിയോ ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. വീടിന്റെ പ്രവേശന കവാടം മുതൽ എല്ലാ ഭാഗങ്ങളും വിശദീകരിക്കുന്ന വീഡിയോയും ആഭരണങ്ങളും പണവും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ മേശപ്പുറത്ത് പ്രദർശിപ്പിക്കുന്ന വീഡിയോയുമാണ്  ഇവർ പങ്കുവെച്ചത്. 

മോഷ്ടാക്കൾ വീട് ലക്ഷ്യമിടാൻ കാരണമായത് രചനയുടെ വീഡിയോകളാണെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്. പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. വീട്ടുകാരെ നേരത്തേ പരിചയമുള്ളവരായിരിക്കാം പ്രതികളെന്ന സംശയവും പൊലീസിനുണ്ട്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  a day ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  a day ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  a day ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 days ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago