HOME
DETAILS

'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്': ആദ്യമായി പ്രത്യക്ഷപ്പെട്ടത് സി.പി.എം അനുകൂല വാട്സാപ്പ് ഗ്രൂപ്പില്‍, അഡ്മിന്‍മാരെ ചോദ്യം ചെയ്യും

  
Web Desk
June 10, 2026 | 4:07 AM

kafir screenshot case special investigation team finds whatsapp group link in vadakara election controversy

കോഴിക്കോട്: വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ വിവാദമുണ്ടാക്കിയ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍.  സ്‌ക്രീന്‍ഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 'വടകര സ്‌ക്വാഡ്' എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണെന്നാണ് സംഘം കണ്ടെത്തിയിരിക്കുന്നത്. വടകര തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ഈ ഗ്രൂപ് സി.പി.എം അനുകൂലമാണെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

ഗ്രൂപ്പിന്റെ മൂന്ന് അഡ്മിന്‍മാരെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. വടകര ക്രൈംബ്രാഞ്ച് ഓഫിസില്‍ ഡിവൈഎസ്പി മനോഹരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുക.

റിബേഷ് രാമകൃഷ്ണന്‍ 'റെഡ് എന്‍കൗണ്ടര്‍' എന്ന ഗ്രൂപ്പിലാണ് ഈ സ്‌ക്രീന്‍ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്നായിരുന്നു മുന്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. എന്നാല്‍ നിലവിലെ പ്രത്യേക അന്വേഷണ സംഘം റിബേഷ് ഉള്‍പ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്തു. അപ്പോഴാണ്, വടകര സ്‌ക്വാഡ് എന്ന ഗ്രൂപ്പില്‍ നിന്നാണ് ഇവര്‍ക്കെല്ലാം ഈ സന്ദേശം ലഭിച്ചതെന്ന് വ്യക്തമായത്. ഈ ഗ്രൂപ്പില്‍ സന്ദേശം പോസ്റ്റ് ചെയ്ത ജിതിന്‍ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം പൊലിസ് ചോദ്യം ചെയ്തിരുന്നു.

വളരെ കൃത്യമായ ആസൂത്രണത്തോടെ ഉന്നതതലത്തില്‍ തയാറാക്കിയതാണ് ഈ കാഫിര്‍ സ്‌ക്രീന്‍ഷോട്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. ആരുടെ നിര്‍ദേശപ്രകാരമാണ് ഇത് നിര്‍മിച്ചതെന്നും, ആര് വഴിയാണ് ഗ്രൂപ്പിലെത്തിയതെന്നും കണ്ടെത്തുന്നതിനാണ് അഡ്മിന്‍മാരെ ചോദ്യം ചെയ്യുന്നത്. 

കെ.കെ ലതികയെ ചോദ്യംചെയ്യും
വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണസംഘം മുന്‍ എം.എല്‍.എ കെ.കെ ലതികയെ ചോദ്യംചെയ്യും. സാമൂഹികമാധ്യമത്തില്‍ ലതിക കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പങ്കുവയ്ക്കുകയും ഷാഫി പറമ്പിലിനെതിരേ എഴുതുകയും ചെയ്തിരുന്നു. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് വിവാദമാവുകയും പൊലിസ് അന്വേഷണം വരികയും ചെയ്തപ്പോള്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. 

സ്‌ക്രീന്‍ ഷോട്ട് വ്യാജമായി ഉണ്ടാക്കിയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നേതാക്കള്‍ ഇത് പ്രചരിപ്പിച്ചതെന്നാണ് എസ്.ഐ.ടി നിഗമനം. ഇക്കാര്യം അറിയാനും സ്‌ക്രീന്‍ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനുമാണ് കെ.കെ ലതികയുടെ മൊഴിയെടുക്കുന്നത്. കഴിഞ്ഞദിവസം ചോദ്യംചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അതുല്‍, മനേഷ്, റിബേഷ് രാമകൃഷ്ണന്‍ എന്നിവരില്‍നിന്ന് സ്‌ക്രീന്‍ ഷോട്ടിന്റെ ഉത്ഭവത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും മെറ്റയുടെ റിപ്പോര്‍ട്ടും കൂടി ലഭിക്കുന്നതോടെ കേസില്‍ കുറ്റപത്രം തയാറാക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

the special investigation team probing the kafir screenshot case found that the controversial message first appeared in the vadakara squad whatsapp group linked to election campaign coordination. police are set to question the group admins as the probe intensifies.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴിമുട്ടി ചുരം വികസനം; എന്ന് തീരും ദുരിതയാത്ര; ഗതാഗതക്കുരുക്ക് രൂക്ഷം

Kerala
  •  4 hours ago
No Image

ഇറാനില്‍ യു.എസ് വ്യോമാക്രമണം; തിരിച്ചടിച്ച് ഇറാന്‍, മിഡില്‍ ഈസ്റ്റിലെ സൈനികത്താവളങ്ങള്‍ ഉള്‍പെടെ ലക്ഷ്യമിടുമെന്ന് അമേരിക്കക്ക് താക്കീത്, വീണ്ടും യുദ്ധഭീതി

International
  •  4 hours ago
No Image

'കാരണഭൂത' നെ കണ്ടെത്തിയില്ല; നേതൃമാറ്റ ആവശ്യം വെട്ടി സി.പി.എം

Kerala
  •  5 hours ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ

Kerala
  •  5 hours ago
No Image

മഴയും കാറ്റും; ജാഗ്രത നിർദേശവുമായി കെ.എസ്.ഇ.ബി; പൊട്ടിവീണ കമ്പികളുടെ സമീപത്തേക്ക് പോകരുത്

Kerala
  •  5 hours ago
No Image

വൻകിട കമ്പനികളുടെ ഭൂമി കൈയേറ്റം; തോട്ടഭൂമി തിരിച്ചുപിടിക്കാൻ കച്ചകെട്ടി സർക്കാർ

Kerala
  •  6 hours ago
No Image

5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും

Kerala
  •  6 hours ago
No Image

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ പിടിയില്‍; അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം; മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക് മാത്രം; ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് 

Kerala
  •  7 hours ago
No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  14 hours ago