HOME
DETAILS
MAL
രാമേശ്വരം കഫേ സ്ഫോടനം: ബിജെപി പ്രവര്ത്തകന് കസ്റ്റഡിയില്‍
April 05 2024 | 13:04 PM
ന്യൂഡല്‍ഹി: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. സായ് പ്രസാദ് എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. സായ് പ്രസാദിന്റെ കസ്റ്റഡിക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി.
അതേസമയം ബിജെപി പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തതോടെ സ്ഫോടനക്കേസില്‍ ബിജെപിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് എക്സില്‍ കുറിച്ചു. കാവി തീവ്രവാദത്തിന് ഇതിലും വ്യക്തമായ തെളിവുകള്‍ ആവശ്യമുണ്ടോയെന്നും ദിനേശ് കുറിപ്പില്‍ പറഞ്ഞു.
മാര്‍ച്ച് ഒന്നാം തീയതിയാണ് ബംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."