HOME
DETAILS

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

  
Web Desk
June 12, 2026 | 3:53 AM

kozhikode ksrtc stand ceiling collapses two passengers injured

കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ തലയിലേക്ക് സീലിങ് അടർന്നു വീണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരുക്കേറ്റു. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവർക്കാണ് പരുക്കേറ്റത്.

സ്റ്റാൻഡിലെ ഇരിപ്പിടത്തിന് മുകളിലുള്ള ജിപ്സം സീലിങ്ങ് ഇളകി ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ ഇരുവരുടെയും നില ഗുരുതരമല്ലെന്നും തലയിൽ ചെറിയ മുറിവുകൾ മാത്രമാണുള്ളതെന്നും അധികൃതർ അറിയിച്ചു. പുലർച്ചെയായതിനാൽ സ്റ്റാൻഡിൽ തിരക്ക് കുറവായിരുന്നതു കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.

കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിങ്ങും നിലവിൽ ഏതുനിമിഷവും പൊട്ടിവീഴാവുന്ന രീതിയിൽ അപകടാവസ്ഥയിലാണ് ഉള്ളത്. ഇത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.

2021-ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനുശേഷവും ഇവിടെ പലതരത്തിലുള്ള പരിശോധനകളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും, കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശാശ്വതമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

 

a portion of the ceiling collapsed at the kozhikode ksrtc bus stand, leaving two passengers injured. the incident has once again raised concerns regarding the maintenance and structural safety of the building.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  2 hours ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  3 hours ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  3 hours ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  3 hours ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  4 hours ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  4 hours ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  4 hours ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  5 hours ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  5 hours ago