HOME
DETAILS

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

  
Web Desk
June 12, 2026 | 5:17 AM

Jaspal Rana passes away

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ സുവർണ്ണ അധ്യായമായിരുന്ന ജസ്പാൽ റാണ (49) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയാണ് അന്ത്യം. യാത്രയിൽ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മ്യൂണിക്കിൽ വെച്ചുതന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നെങ്കിലും അസിഡിറ്റി ആണെന്ന് കരുതി അദ്ദേഹം യാത്ര തുടരുകയായിരുന്നുവെന്ന് സഹോദരൻ സുബാഷ് റാണ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മടക്കയാത്രയിൽ അസ്വസ്ഥത കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു. മുൻ ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവും പ്രമുഖ പരിശീലകനുമാണ് ജസ്പൽ റാണ.

1976 ജൂൺ 28-ന് ഉത്തരാഖണ്ഡിലാണ് ജസ്പാൽ റാണ ജനിക്കുന്നത്. 1994-ൽ മിലാനിൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയാണ് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേവർഷം നടന്ന ഏഷ്യൻ ഗെയിംസിലും അദ്ദേഹം സ്വർണം കൊയ്തു. ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയിലുടനീളം നിരവധി മെഡലുകൾ റാണ വാരിക്കൂട്ടി. ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഷൂട്ടർമാരിൽ ഒരാളും കൂടിയാണ് റാണ. ഒമ്പത് സ്വർണമടക്കം 15 മെഡലുകളാണ് കോമൺവെൽത്ത് ഗെയിംസിൽ നിന്ന് മാത്രം അദ്ദേഹം നേടിയത്.

2006-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടുകയും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡിനൊപ്പമെത്തുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമാർന്ന പ്രകടനം. രാജ്യം അദ്ദേഹത്തെ 1994-ൽ അർജുന അവാർഡും 1997-ൽ പത്മശ്രീയും നൽകി ആദരിച്ചിരുന്നു.

ചാമ്പ്യന്മാരെ വാർത്തെടുത്ത ദ്രോണാചാര്യർ

മത്സരരംഗത്തുനിന്ന് വിരമിച്ച ശേഷം 2012-ലാണ് റാണ പരിശീലകന്റെ കുപ്പായം അണിയുന്നത്. ഇന്ത്യയിൽ അനവധി പിസ്റ്റൾ ഷൂട്ടർമാരെ രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. 2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI) അദ്ദേഹത്തെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ-പെർഫോമൻസ് പരിശീലകനായി നിയമിച്ചിരുന്നു. പരിശീലന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് 2020-ൽ രാജ്യം അദ്ദേഹത്തിന് ദ്രോണാചാര്യ അവാർഡ് നൽകി.

മനു ഭാക്കർ, സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങി ഇന്ത്യയുടെ ലോകോത്തര ഷൂട്ടർമാരുടെ വളർച്ചയ്ക്ക് പിന്നിൽ ജസ്പാൽ റാണയുടെ ശിക്ഷണമുണ്ടായിരുന്നു. പ്രത്യേകിച്ച്, 2024-ലെ പാരീസ് ഒളിമ്പിക്സിൽ മനു ഭാക്കർ രണ്ട് വെങ്കല മെഡലുകൾ നേടി ചരിത്രം കുറിച്ചതിന് പിന്നിൽ കോച്ച് എന്ന നിലയിൽ റാണയുടെ പങ്ക് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ജസ്പാൽ റാണയുടെ അപ്രതീക്ഷിത വിയോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അനുശോചനം രേഖപ്പെടുത്തി. "അസാധാരണനായ കായികതാരവും മികച്ച പരിശീലകനുമായിരുന്നു ജസ്പാൽ റാണ. ആഗോള വേദിയിൽ ഇന്ത്യയുടെ പെരുമ ഉയർത്തിയ അദ്ദേഹത്തിന്റെ വിയോഗം കായിക ലോകത്തിന് വലിയ നഷ്ടമാണ്," എന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. റാണയുടെ വേർപാട് ഇന്ത്യൻ കായികരംഗത്തിന്, പ്രത്യേകിച്ച് ഷൂട്ടിങ് മേഖലയ്ക്ക് നികത്താനാകാത്ത വലിയൊരു നഷ്ടമാണ്.

 

Renowned Indian shooter Jaspal Rana has passed away. A legendary figure in Indian sports, Rana was a multi-time Asian Games gold medalist and a Commonwealth Games champion. Renowned for his exceptional skill in the 25m center fire pistol event, he was honored with the Arjuna Award and later became a highly successful coach, shaping the careers of India's next generation of elite shooters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  7 hours ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  8 hours ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  8 hours ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  9 hours ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  9 hours ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  9 hours ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  9 hours ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  10 hours ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  10 hours ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  10 hours ago