മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്
കൊച്ചി: മുനമ്പം ഭൂമി തർക്കവിഷയത്തിൽ വഖഫ് ബോർഡിന് ശക്തമായ ഇടപെടലുമായി കേന്ദ്ര സർക്കാർ. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് 'ഉമീദ്' (UMEED) പോർട്ടലിൽ ഉൾപ്പെടുത്തിയ നടപടിയിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം കൃത്യമായ വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ കർശന നിർദ്ദേശം.
കഴിഞ്ഞ മാസമാണ് മുനമ്പത്തെ ഭൂമി വഖഫ് ബോർഡ് തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ ബിജെപി കേന്ദ്ര സർക്കാരിനെ സമീപിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേന്ദ്രത്തിന്റെ അടിയന്തര നടപടി.
കേന്ദ്ര നോട്ടീസ് കൈപ്പറ്റിയ സാഹചര്യത്തിൽ വഖഫ് ബോർഡ് അടിയന്തര നിയമോപദേശം തേടിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം തന്നെ കേന്ദ്ര സർക്കാരിന് ഔദ്യോഗികമായി മറുപടി നൽകാനാണ് ബോർഡിന്റെ തീരുമാനം.
The Central Government has issued a show-cause notice to the Waqf Board following the inclusion of Munambam land on the Umeed portal. This action comes amid ongoing disputes over the ownership of the land, with the center seeking clarification from the board regarding its claims and recent actions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."