HOME
DETAILS

ജയിച്ചുതുടങ്ങി ഏഷ്യന്‍ കരുത്തര്‍ 

  
Web Desk
June 12, 2026 | 4:15 AM

worldcup2026 asian giants start winning

ഗുദലഹാര: ഫിഫ ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയ. ചെക് റിപബ്ലിക്കിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയായിരുന്നു കൊറിയ ലോകകപ്പില്‍ വിജയത്തുടക്കമിട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്.

തുടക്കത്തില്‍ തകര്‍ത്തുകളിച്ചത് കൊറിയയായിരുന്നെങ്കിലും ചെക്കാണ് ആദ്യം ലീഡെടുത്തത്. 59ാം മിനുട്ടില്‍ പ്രതിരോധതാരം ലാഡിസ്‌ലാവ് ക്രെഷി നേടിയ ഗോളില്‍ ചെക്ക് റിപ്പബ്ലിക്ക് മുന്നിലെത്തുകയായിരുന്നു. വ്‌ലാഡിമിര്‍ കൂഫലിന്റെ അസിസ്റ്റില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍. 

ഗോള്‍ വഴങ്ങിയതോടെ കൊറിയ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഒടുവില്‍ 67ാം മിനുട്ടില്‍ കൊറിയ സമനില പിടിച്ചു. ലീ കാങ്ങിന്റെ അസിസ്റ്റില്‍നിന്ന് ഹ്വാങ് ഇന്‍ ബ്യോമാണ് കൊറിയയെ ഒപ്പമെത്തിച്ചത്. 

80ാ മിനുട്ടില്‍ ഒഹ് ഹ്യോണ്‍ ഗ്യു ആയിരുന്നു കൊറിയയുടെ വിജയഗോള്‍ നേടിയത്. ചെക് ബോക്‌സിന്റെ വലതുവശത്തുനിന്ന് ഹ്വാങ് ഇന്‍ ബ്യോം നീട്ടി നല്‍കിയ പന്ത് ഗ്യൂ അനായാസം ചെക് വലയിലാക്കി. തൊട്ടു പിന്നാലെ 82ാം മിനുട്ടില്‍ ചെക്കിന് ഒരു സുവര്‍ണാവസരം ലഭിച്ചെങ്കിലും കൊറിയന്‍ കീപ്പര്‍ കിം സ്യൂങ് അതിസാഹസികമായി തടുത്തിട്ടു. തുടര്‍ന്നും ഗോളിനായി കിണഞ്ഞു ശ്രമിച്ച ചെക് ഇന്‍ജുറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ ലക്ഷ്യത്തിനടുത്തെത്തി. എന്നാല്‍ അവിടെയും സ്യൂങ് വില്ലനായി അവതരിക്കുകയായിരുന്നു.

 

Asian teams have kicked off their campaign with strong victories, showcasing their dominance and making a powerful statement early in the tournament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; മൂന്ന് പേർ മരിച്ചു

National
  •  2 hours ago
No Image

തൃണമൂല്‍ പിളര്‍പ്പ്: കാലുവാരിയത് 19 പേര്‍; സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ഒപ്പിട്ടവരില്‍ യൂസുഫ് പത്താനും സയോനിഘോഷും

National
  •  2 hours ago
No Image

കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി യുവാവ് മരിച്ചു

Kerala
  •  3 hours ago
No Image

പകര്‍ച്ചപ്പനിയില്‍ കേരളം; ഇന്നലെ മാത്രം ചികിത്സ തേടിയത് 13,025 പേര്‍

Kerala
  •  3 hours ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  3 hours ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  4 hours ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  4 hours ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  4 hours ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  5 hours ago