ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി ബി. മുരാരി ബാബു അന്തരിച്ചു
കൊച്ചി: കേരളത്തെ ഏറെ ചർച്ചാവിഷയമാക്കിയ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായിരുന്ന ബി. മുരാരി ബാബു അന്തരിച്ചു. അർബുദ രോഗബാധയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പം, ശ്രീകോവിലിന്റെ കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ള കേസുകളിൽ പ്രതിയായിരുന്ന മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ 90 ദിവസത്തോളം അദ്ദേഹം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്തതിനെത്തുടർന്ന് മുരാരി ബാബുവിന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
ദേവസ്വം ബോർഡിലെ ഉന്നത പദവിയിലിരിക്കെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും തുടർന്നുള്ള നിയമനടപടികളും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
b. murari babu, the former administrative officer of the travancore devaswom board (tdb) and an accused in the high-profile sabarimala gold scam case, has passed away. he had been under investigation by a special team for his alleged involvement in replacing gold-plated sheets with copper on the temple's idols and sanctum sanctorum door frames.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."