ഹിജ്‌റ പുതുവത്സരം: തിങ്കളാഴ്ച അബൂദബിയില്‍ പാര്‍ക്കിങ്ങിനും ടോളിനും ഇളവ്
അബുദബി: ഹിജ്‌റ പുതുവത്സര അവധിയോടനുബന്ധിച്ച് അബൂദബിയില്‍ പൊതു പാര്‍ക്കിംഗിനും ദര്‍ബ് (Darb) ടോള്‍ ഗേറ്റുകള്‍ക്കും അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച(ജൂണ്‍ 15)യാണ് ഇളവുകള്‍ ബാധകമാകുക.
ഇളവ് പ്രകാരം തിങ്കളാഴ്ച അബൂദബിയിലെ എല്ലാ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങളിലും സൗജന്യമായി വാഹനം നിര്‍ത്തിയിടാം. എന്നാല്‍, മള്‍ട്ടിസ്റ്റോറി പാര്‍ക്കിംഗ് കെട്ടിടങ്ങളില്‍ ഫീസ് തുടരുമെന്ന് ക്യു മൊബിലിറ്റി അറിയിച്ചു.
സസ് അല്‍ നഖ്‌ല്, അല്‍ മഖ്ത, റബ്ദാന്‍, അല്‍ സാദിയാത്ത് എന്നീ ടോള്‍ ഗേറ്റുകളില്‍ തിങ്കളാഴ്ച ടോള്‍ ഫീസ് ഉണ്ടായിരിക്കില്ല. അല്‍ ഖുര്‍മ്, ഘന്‍തൂട്ട് എന്നീ ടോള്‍ ഗേറ്റുകളില്‍ അവധി ദിവസങ്ങളിലും സാധാരണ പോലെ ടോള്‍ ഈടാക്കും. ഇവിടെ ഒരു ക്രോസിംഗിന് 4 ദിര്‍ഹം വീതമായിരിക്കും ഫീസ്.
ചൊവ്വാഴ്ച (ജൂണ്‍ 16) മുതല്‍ പാര്‍ക്കിംഗ് ഫീസും ടോള്‍ നിരക്കുകളും പഴയതുപോലെ തുടരും. അവധി ദിവസമായതിനാല്‍ അബൂദബിയിലെയും അല്‍ ഐനിലെയും 'കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍' തിങ്കളാഴ്ച പ്രവര്‍ത്തിക്കില്ല. എന്നാല്‍, ദര്‍ബ് ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ്, തം (TAMM) പ്ലാറ്റ്‌ഫോം തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Summary: Abu Dhabi authorities have announced service updates for the upcoming Hijri New Year holiday on Monday, June 15, 2026.
Standard public parking spaces across the emirate will be free of charge. However, fees will continue to apply at all multi-storey public parking buildings.
Charges will be suspended at the Sas Al Nakhl, Al Maqta, Rabdan, and Al Saadiyat toll gates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."